തൊടുപുഴ കാര്‍ഷികമേള 26 മുതല്‍
Saturday, December 20, 2014 1:15 AM IST
തൊടുപുഴ: ഗാന്ധിജി സ്റഡി സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന കാര്‍ഷികമേള 26 മുതല്‍ ജനുവരി നാലുവരെ തൊടുപുഴ ന്യൂമാന്‍ കോളജില്‍ നടക്കുമെന്നു സ്റഡി സെന്റര്‍ ചെയര്‍മാനും ജലവഭവ മന്ത്രിയുമായ പി.ജെ. ജോസഫ് പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്തെ മികച്ച ജൈവകര്‍ഷകനു രണ്ടു ലക്ഷം രൂപയും കര്‍ഷകതിലക് അവാര്‍ഡും നല്‍കി ഗാന്ധിജി സ്റഡി സെന്റര്‍ ആദരിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീരകര്‍ഷകനും ഇടുക്കി ജില്ലയിലെ മികച്ച ജൈവകര്‍ഷകനും ഓരോ ലക്ഷം രൂപയുടെ പുരസ്കാരവും സമ്മാനിക്കും.

കുടുംബകൃഷിക്ക് ഊന്നല്‍ നല്‍കി വിവിധ വിഷയങ്ങള്‍ സെമിനാറുകളില്‍ അവതരിപ്പിക്കും. 26ന് വൈകിട്ട് അഞ്ചിനു കേന്ദ്ര വാണിജ്യമന്ത്രി ഡോ.നിര്‍മല സീതാരാമന്‍ കാര്‍ഷികമേള 2015ന്റെ ഉദ്ഘാടനം നിര്‍വഹിക്കും. മന്ത്രി പി.ജെ.ജോസഫ് അധ്യക്ഷത വഹിക്കും. അഡ്വ.ജോയ്സ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തും. ജനുവരി നാലിനു വൈകിട്ട് അഞ്ചിനു സമാപനസമ്മേളന ഉദ്ഘാടനവും കര്‍ഷകതിലക് അവാര്‍ഡ് വിതരണവും ആഭ്യന്തരവകുപ്പു മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിക്കും. ജലവിഭവവകുപ്പ് മന്ത്രിയും ഗാന്ധിജി സ്റഡി സെന്റര്‍ ചെയര്‍മാനുമായ പി.ജെ. ജോസഫ് അധ്യക്ഷനായിരിക്കും.


പി.ടി.തോമസ് എക്സ് എംപി, അഡ്വ.എസ്. അശോകന്‍, അഡ്വ.അലക്സ് കോഴിമല, കെ.എം.എ. ഷുക്കൂര്‍, ടി.ആര്‍. സോമന്‍, പി.പി. ജോയി, കെ.എസ്. അജി, ബെന്നി അഗസ്റിന്‍, കെ. ഗോപിനാഥന്‍ നായര്‍, മാര്‍ട്ടിന്‍ മാണി, സുരേഷ് ബാബു, ബിജു കൃഷ്ണന്‍, ന്യൂമാന്‍ കോളജ് ബര്‍സാര്‍ ഫാ.ഫ്രാന്‍സിസ് കണ്ണാടന്‍, വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡന്റ് മാരിയില്‍ കൃഷ്ണന്‍നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കര്‍ഷക കടാശ്വാസ കമ്മീഷന്‍ അംഗം പ്രഫ.എം.ജെ. ജേക്കബ് സ്വാഗതവും ഗാന്ധിജി സ്റഡി സെന്റര്‍ സെക്രട്ടറി മത്തച്ചന്‍ പുരയ്ക്കല്‍ നന്ദിയും പറയും. വിവിധ ദിവസങ്ങളില്‍ സെമിനാറുകളും രാത്രിയില്‍ കലാസന്ധ്യയും അരങ്ങേറുമെന്നും മന്ത്രി പി.ജെ. ജോസഫ് അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.