കെ.എം. മാണിക്ക് എതിരായ ഹര്‍ജി കോടതി മടക്കി
കെ.എം. മാണിക്ക് എതിരായ ഹര്‍ജി കോടതി മടക്കി
Saturday, December 20, 2014 1:06 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണത്തില്‍ ധനമന്ത്രി കെ.എം. മാണിക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ചിരുന്ന ഹര്‍ജി കോടതി മടക്കി നല്‍കി. കുമാരപുരം സ്വദേശി ബ്രിജേഷ് രാജാണ് ഹര്‍ജി നല്‍കിയിരുന്നത്. ബാര്‍ കോഴക്കേസില്‍ കെ.എം. മാണിക്കെതിരേ വിജിലന്‍സ് കേസ് രജിസ്റര്‍ ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ജി കോടതി മടക്കി നല്‍കിയത്.

അതേ സമയം ഇന്നലെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ നേരിട്ടു കോടതിയില്‍ ഹാജരായി ഹര്‍ജി പിന്‍വലിക്കുന്നതിന് അപേക്ഷയും നല്‍കി യിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.