മൂന്നാര്‍: ഒരു ലക്ഷം ഏക്കറിലേറെ ഭൂമിയില്‍ കൈയേറ്റമുണ്െടന്നു സര്‍ക്കാര്‍
Saturday, December 20, 2014 1:02 AM IST
കൊച്ചി: മൂന്നാറിലെ കണ്ണന്‍ദേവന്‍ ഹില്‍ വില്ലേജില്‍ ടാറ്റാ ടീ ലിമിറ്റഡും കണ്ണന്‍ ദേവന്‍ പ്ളാന്റേഷന്‍സും ഒരു ലക്ഷം ഏക്കറിലേറെ ഭൂമി നിയമവിരുദ്ധമായി കൈയേറിയിട്ടുണ്െടന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടു സമര്‍പ്പിച്ചു. ഹാരിസണ്‍സ് മലയാളം ലിമിറ്റഡ് ഇടുക്കി ജില്ലയില്‍ 13,117.88 ഏക്കര്‍ ഭൂമി അനധികൃതമായി കൈക്കലാക്കിയിട്ടുണ്െടന്നും ഇതില്‍ 3,000 ഏക്കര്‍ ഒഴിപ്പിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്െടന്നും ഇടക്കാല റിപ്പോര്‍ട്ടില്‍ പറയുന്നു.

വണ്‍ എര്‍ത്ത് വണ്‍ ലൈഫ് നല്‍കിയ പൊതുതാല്‍പര്യഹര്‍ജിയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാന സര്‍ക്കാരിനു വേണ്ടി റവന്യുവകുപ്പ് അണ്ടര്‍ സെക്രട്ടറി എം.കെ. സ്റെല്ലാ ലിറ്റില്‍ ഫ്ളവര്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സര്‍ക്കാര്‍ ഭൂമി വീണ്െടടുക്കാനായി 2010 മുതല്‍ സ്വീകരിച്ച നടപടികളാണു റിപ്പോര്‍ട്ടില്‍ വിശദീകരിക്കുന്നത്. ടാറ്റായുടെ പക്കലുള്ള കൈയേറ്റ ഭൂമി ഉള്‍പ്പെടെ ഏറ്റെടുക്കുന്നതിനു സര്‍ക്കാര്‍ നടപടി സ്വീകരിച്ചുവരുന്നു. മൂന്നാര്‍ കെഡിഎച്ച് വില്ലേജില്‍ ഭൂമി ഉണ്െടന്നു ചൂണ്ടിക്കാട്ടി വ്യാജപട്ടയങ്ങളുമായി നിരവധി പേരാണു പട്ടയം ആവശ്യപ്പെട്ടു കോടതിയെ സമീപിച്ചിരിക്കുന്നത്. എണ്‍പതോളം ഹര്‍ജികള്‍ 68 ഹര്‍ജിക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടില്‍നിന്നെത്തി ജോലി ചെയ്യുന്നവരാണ് ഇത്തരത്തില്‍ കോടതിയെ സമീപിച്ചവരില്‍ ഏറിയ പങ്കെന്നും കണ്െടത്തിയിട്ടുണ്ട്. ഇവര്‍ക്കു തമിഴിനാട്ടില്‍ ഭൂമിയും റേഷന്‍ കാര്‍ഡും ഉണ്ട്.

ഹാരിസണ്‍സ് മലയാളത്തിന്റെ പക്കലുള്ള 3,000 ഏക്കര്‍ വരുന്ന കൈയേറ്റ ഭൂമി വീണ്െടടുക്കാനും നടപടി സ്വീകരിച്ചു. മൂന്നാറില്‍ കൈയേറ്റം ഒഴിപ്പിക്കല്‍, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കല്‍, തിരിച്ചുപിടിച്ച ഭൂമി സംരക്ഷിക്കല്‍, ഭാവിയിലെ കൈയേറ്റശ്രമങ്ങള്‍ ഫലപ്രദമായി തടയല്‍ എന്നിവ ലക്ഷ്യമിട്ടാണു മൂന്നാര്‍ ആക്ഷന്‍ പ്ളാന്‍ നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി റവന്യു ഉദ്യോഗസ്ഥരും പോലീസും സംയുക്ത പ്രവര്‍ത്തനം നടത്തുന്നുണ്ട്. ദേവികുളം സബ് കളക്ടറാണ് ഇതിന്റെ നോഡല്‍ ഓഫീസര്‍. ഭൂമി തിരിച്ചുപിടിക്കല്‍ നടപടി പരിശോധിക്കാന്‍ മാസംതോറും റിവ്യൂ മീറ്റിംഗ് നടത്തുന്നുണ്ട്. നടപടികള്‍ക്കായി സ്പെഷല്‍ തഹസീല്‍ദാറുടെ ചുമതലയില്‍ സ്പെഷല്‍ റവന്യു ഓഫീസും തുടങ്ങിയിട്ടുണ്ട്. കണ്ണന്‍ ദേവന്‍ ഹില്‍ താലൂക്കില്‍ റീസര്‍വേ നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. സബ് കളക്ടര്‍ ഇതിനുള്ള നടപടികള്‍ സ്വീകരിക്കുന്നു. ഈ മേഖലയില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജപട്ടയ രേഖകള്‍ ഉപയോഗിച്ചു ഭൂമി കൈവശപ്പെടുത്തിയത് അന്വേഷിക്കാന്‍ ക്രൈം ബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. കൊട്ടകാമ്പൂര്‍ വില്ലേജില്‍ ഇത്തരത്തില്‍ 92 കേസുകള്‍ രജിസ്റര്‍ ചെയ്തിരുന്നു. ഇവിടെ 344.50 ഏക്കര്‍ ഭൂമിയുടെ വ്യാജപ്പട്ടയമാണു കണ്െടത്തിയത്. സര്‍ക്കാര്‍ ഭൂമി അനധികൃതമായി ഉപയോഗിക്കുന്നതു കണ്െടത്താന്‍ പ്രത്യേക സമിതിയെ നിയോഗിച്ചു. കുറിഞ്ഞിമല സങ്കേതം, വട്ടവട, കൊട്ടകാമ്പൂര്‍ മേഖലകളിലാണ് ഈ പരിശോധന നടത്തുന്നത്.


പീരുമേട്, ഉടുമ്പഞ്ചോല, ദേവികുളം താലൂക്കുകളില്‍ ഭൂമി കൈയേറ്റത്തിന് ഉദ്യോഗസ്ഥരുടെ ഒത്താശയുണ്െടന്നു കണ്െടത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. തഹസില്‍ദാറായിരുന്ന കെ.കെ. ഹരിഹരന്‍ പിള്ളയും 19 വില്ലേജ് ഓഫീസര്‍മാരും ഉള്‍പ്പെടെ 21 പേര്‍ കുറ്റക്കാരാണെന്നു കമ്മീഷന്‍ കണ്െടത്തി ഇവരെ സസ്പെന്‍ഡ് ചെയ്തിരുന്നു. എന്നാല്‍, പിന്നീട് ഇവരില്‍ ഹരിഹരന്‍ പിള്ള, വില്ലേജ് ഓഫീസര്‍മാരായിരുന്ന എം.സി. ശശികുമാര്‍, എം.കെ. ഉഷാദേവി എന്നിവര്‍ ഒഴികെയുള്ളവര്‍ക്കെതിരേ തെളിവുകളില്ലെന്നു കണ്െടത്തി ഡെപ്യൂട്ടി കളക്ടര്‍ ഇവര്‍ക്കെതിരായ നടപടികള്‍ റദ്ദാക്കി. ഉഷാദേവി മരിച്ചു. ഹരിഹരന്‍ പിള്ള സര്‍വീസില്‍നിന്നു പിരിഞ്ഞു.

മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ നിര്‍ദേശപ്രകാരമുള്ള നടപടികളാണു മൂന്നാറില്‍ നടപ്പാക്കുന്നത്. കൈയേറ്റം ഒഴിപ്പിക്കല്‍, സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കല്‍ തുടങ്ങിയ നടപടികള്‍ക്കു റവന്യുമന്ത്രി, ആഭ്യന്തര മന്ത്രി, ജലവിഭവ മന്ത്രി എന്നിവര്‍ മേല്‍നോട്ടം വഹിക്കുന്നുണ്ട്. ഇടുക്കി ജില്ലയില്‍ കൂടുതല്‍ കൈയേറ്റം ഉണ്ടാവാതിരിക്കുന്നതിനു നടപടി സ്വീകരിച്ചിട്ടുണ്ട്. കര്‍ശന നടപടി സ്വീകരിക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്െടന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.