മുഖ്യമന്ത്രിയും ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസും കൂടിക്കാഴ്ച നടത്തി
Saturday, December 20, 2014 1:01 AM IST
കൊച്ചി: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കേരള ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണും കൂടിക്കാഴ്ച നടത്തി. ഇന്നലെ രാവിലെ കോടതി തുടങ്ങുന്നതിനു മുമ്പ് ഹൈക്കോടതിയില്‍ ആയിരുന്നു കൂടിക്കാഴ്ച. സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം അടക്കമുള്ള പരിപാടികളില്‍ സംബന്ധിക്കാനായി കൊച്ചിയിലെത്തിയ മുഖ്യമന്ത്രി 20 മിനിട്ടോളം ജസ്റീസ് അശോക് ഭൂഷണുമായി ചര്‍ച്ച നടത്തി.


കൂടിക്കാഴ്ചയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നു പിന്നീടു നെടുമ്പാശേരിയില്‍ സിയാല്‍ ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു. മുമ്പും ഹൈക്കോടതി ചീഫ് ജസ്റീസുമാരെ കണ്ടിട്ടുണ്ട്. വര്‍ഷത്തില്‍ ഒന്നോ രണ്േടാ തവണ ഇത്തരത്തില്‍ കൂടിക്കാഴ്ച നടത്താറുണ്െടന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.