സ്കോളര്‍ഷിപ്പ് തുക ഉയര്‍ത്തണം
Friday, December 19, 2014 1:30 AM IST
തിരുവനന്തപുരം: പിന്നോക്ക സമുദായങ്ങള്‍ക്കു നല്‍കിവരുന്ന വിദ്യാഭ്യാസ സ്കോളര്‍ഷിപ് തുകയും വാര്‍ഷിക വരുമാനപരിധിയും കാലാനുസൃതമായി ഉയര്‍ത്തണമെന്നു നിയമസഭയുടെ പിന്നോക്ക സമുദായ ക്ഷേമ സമിതിയുടെ ഒന്‍പതാമത് റിപ്പോര്‍ട്ടില്‍ ശിപാര്‍ശ ചെയ്തു. ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി തലത്തില്‍ പിന്നോക്ക വിദ്യാര്‍ഥികള്‍ക്കായി സര്‍ക്കാര്‍ സ്കോളര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കുന്ന സ്കോളര്‍ഷിപ്പ് തുക അനുവദിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ ഏകീകരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.