സ്വാഗതസംഘം രൂപീകരിച്ചു
Friday, December 19, 2014 1:30 AM IST
കോലഞ്ചേരി: എംജെഎസ്എസ്എ ദേശീയ അധ്യാപക വിദ്യാര്‍ഥി രക്ഷാകര്‍തൃ കുടുംബസംഗമം 28ന് രാവിലെ 11.30ന് പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്റര്‍ അങ്കണത്തില്‍ നടക്കും. കുടുംബസംഗമത്തിന്റെ നടത്തിപ്പിനായി ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ രക്ഷാധികാരിയും മാത്യൂസ് മാര്‍ അഫ്രേം മെത്രാപ്പോലീത്ത ചെയര്‍മാനുമായി സ്വാഗതസംഘം രൂപീകരിച്ചു. സി.കെ. സാജു ചെറുവുള്ളില്‍ കോറെപ്പിസ്കോപ്പ-വൈസ് ചെയര്‍മാന്‍, എം.ജെ. മര്‍ക്കോസ്-ജനറല്‍ കണ്‍വീനര്‍, പി.വി. ഏലിയാസ്, ബേബി വര്‍ഗീസ്, കോര സി. കുന്നുംപുറം, കെ.കെ. മാത്യു-ജോയിന്റ് കണ്‍വീനര്‍മാര്‍, ബേബി മാത്താറ, അഡ്വ. ബെഞ്ചമിന്‍ പോള്‍, പി.ഐ. കുര്യക്കോസ്, എല്‍ബി വര്‍ഗീസ്-കണ്‍വീനര്‍മാര്‍ എന്നിവരാണ് മറ്റു ഭാരവാഹികള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.