സര്‍വകക്ഷിയോഗം വിളിക്കും: മന്ത്രി
Friday, December 19, 2014 1:29 AM IST
തിരുവനന്തപുരം: പ്ളസ്ടു പ്രവേശനത്തിനുള്ള ഏകജാലക സംവിധാനത്തിലെ അപാകതകള്‍ പരിഹരിക്കുന്നതു ചര്‍ച്ച ചെയ്യാന്‍ സര്‍വകക്ഷിയോഗം വിളിക്കുമെന്നു വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ് നിയമസഭയെ അറിയിച്ചു. 219 ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ക്ക് 2015-16 അധ്യയന വര്‍ഷത്തേക്ക് താത്കാലിക പ്രവര്‍ത്തന അനുമതി നല്‍കിയിട്ടുണ്ട്.

ഇക്കൊല്ലത്തെ പ്ളസ് വണ്‍ പ്രവേശനം പൂര്‍ത്തിയായപ്പോള്‍ 31,652 സീറ്റുകള്‍ ഒഴിഞ്ഞുകിടപ്പുണ്ട്. സര്‍ക്കാര്‍ മേഖലയില്‍ 2102, എയ്ഡഡ് മേഖലയില്‍ 1308, അണ്‍എയ്ഡഡ് മേഖലയില്‍ 28,242 സീറ്റുകളുമാണ് ഒഴിഞ്ഞുകിടക്കുന്നത്. ഏകജാലക സംവിധാനം നിര്‍ത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.