എസ്സിഇആര്‍ടി റിസര്‍ച്ച് സെന്ററായി ഉയര്‍ത്താന്‍ നിര്‍ദേശം
Friday, December 19, 2014 1:29 AM IST
തിരുവനന്തപുരം: എസ്സിഇആര്‍ടി അധ്യാപകര്‍ക്കുള്ള റിസര്‍ച്ച് സെന്റര്‍ കൂടിയായി ഉയര്‍ത്താനുള്ള നടപടി സ്വീകരിക്കണമെന്ന് കരിക്കുലം കമ്മിറ്റിയുടെ ശിപാര്‍ശ. സബ് കമ്മിറ്റി പരിശോധിച്ച രണ്ട്, നാല്, ആറ്, എട്ട് ക്ളാസുകളിലെ 47 പാഠപുസ്തക ടൈറ്റിലുകള്‍ക്കും അംഗീകാരം നല്കി.

11-ാം ക്ളാസിലെ തുല്യതാ പഠനത്തിനു തയാറാക്കിയ പാഠപുസ്തകത്തിനും അംഗീകാരം നല്കി. ഒന്നാം ക്ളാസ് മുതല്‍ ഹിന്ദി പാഠ്യവിഷയം ആക്കുന്നതു പരിശോധിക്കാനും കരിക്കുലം കമ്മിറ്റി നിര്‍ദേശിച്ചു.


എല്ലാ വിദ്യാര്‍ഥികള്‍ക്കും ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പുവരുത്താന്‍ മാര്‍ഗരേഖ തയാറാക്കാനും എസ്സിഇആര്‍ടിയോട് കരിക്കുലം കമ്മിറ്റി നിര്‍േദശിച്ചു.

പൊതു വിദ്യാഭ്യാസ സെക്രട്ടറി ഷാജഹാന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡിപിഐ ഗോപാലകൃഷ്ണ ഭട്ട്, കമ്മിറ്റി അംഗങ്ങളായ ജി. ഹരിഗോവിന്ദന്‍, കെ.ജി ഉണ്ണികൃഷ്ണന്‍, ജെയിംസ് കുര്യന്‍, എ.കെ സൈനുദീന്‍, സിറിയക് കാവില്‍, പി.എസ്. സനൂപ് തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.