വാണിശേരി അവാര്‍ഡ് ഡോ.എം.എസ്. സ്വാമിനാഥനു നാളെ സമ്മാനിക്കും
Friday, December 19, 2014 1:27 AM IST
കോട്ടയം: വാണിശേരി ഫൌണ്േടഷന്റെ 2014-ലെ അവാര്‍ഡ് ഇന്ത്യയിലെ പ്രശസ്ത കാര്‍ഷിക ശാസ്ത്രജ്ഞനായ ഡോ. എം.എസ്. സ്വാമിനാഥനു നാളെ സമ്മാനിക്കും. രാവിലെ 10-ന് സിഎസ്ഐ റിട്രീറ്റ് സെന്റര്‍ ഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അവാര്‍ഡ്ദാനവും സമ്മേളന ഉദ്ഘാടനവും നിര്‍വഹിക്കും. സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി അധ്യക്ഷത വഹിക്കും.

ഫാ. മാത്യു വാണിശേരിയുടെ പൌരോഹിത്യ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനകര്‍മം കുട്ടനാട് വികസനസമിതി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനു കോപ്പി നല്‍കി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വഹിക്കും. മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തും. വാണിശേരി ഗോള്‍ഡ് മെഡല്‍, എസ്എസ്എല്‍സി, പ്ളസ്ടു ക്ളാസുകളില്‍ എല്ലാ വിഷയങ്ങള്‍ക്കും എ+ നേടിയ കുട്ടികളെ ആദരിക്കല്‍, സ്കോളര്‍ഷിപ്പ് വിതരണം എന്നിവ ജോസ് കെ. മാണി എം.പി. നിര്‍വഹിക്കും.


ദീപിക സിഎംഡി മോണ്‍. മാത്യു എം. ചാലില്‍, ഫാ. മാത്യു വാണിശേരി, ഡിസിസി പ്രസിഡന്റ് ടോമി കല്ലാനി, പ്രഫ. മാത്യു ഉലകംതറ, ജോണ്‍ കച്ചിറമറ്റം, തേക്കിന്‍കാട് ജോസഫ്, മാടവന ബാലകൃഷ്ണ പിള്ള, അഡ്വ. പി.വി. മാത്യു, മാത്യു, കൊല്ലമലക്കരോട്ട് എന്നിവര്‍ പ്രസംഗിക്കും. ഡോ.എം.എസ്. സ്വാമിനാഥന്‍ മറുപടി പ്രസംഗം നടത്തും. ഒരുലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.