വെബ്സൈറ്റ് തകര്‍ത്തത് അന്വേഷിക്കണം: ഡിവൈഎഫ്ഐ
Friday, December 19, 2014 1:21 AM IST
തിരുവനന്തപുരം: ഡിവൈഎഫ്ഐയുടെ മതേതര വൈവാഹിക വെബ്സൈറ്റായ സെക്കുലര്‍ മാര്യോജ്. കോം തകര്‍ക്കപ്പെട്ടതിനെക്കുറിച്ച് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സൈബര്‍ വിദഗ്ധരെ ഉള്‍പ്പെടുത്തിയുള്ള ഉന്നതതല അന്വേഷണം വേണമെന്നു ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് ടി.വി. രാജേഷും സെക്രട്ടറി എം. സ്വരാജും പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.

മതനിരപേക്ഷതയും മാനവികതയും സംരക്ഷിക്കാന്‍ ഡിവൈഎഫ്ഐ വിപുലമായ പ്രചാരണം സംഘടിപ്പിക്കും. ഈ മാസം 31ന് സംസ്ഥാനത്തെ 200 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐയുടെ നേതൃത്വത്തില്‍ സെക്കുലര്‍ ഫെസ്റ് സംഘടിപ്പിക്കും. ഫെസ്റില്‍ മതേതരമായ കലാരൂപങ്ങള്‍ അവതരിപ്പിക്കും.


വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12 മുതല്‍ ഗാന്ധി രക്തസാക്ഷി ദിനമായ ജനുവരി മുപ്പതുവരെ സംസ്ഥാനത്ത് 2000 കേന്ദ്രങ്ങളില്‍ ഡിവൈഎഫ്ഐ വര്‍ഗീയ വിരുദ്ധ കൂട്ടായ്മ സംഘടിപ്പിക്കുമെന്നും നേതാക്കള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.