കെസിബിസി മദ്യവിരുദ്ധ സമിതിയുടെ റിവ്യൂ ഹര്‍ജി തള്ളി
Friday, December 19, 2014 1:20 AM IST
കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയത്തിനു വിരുദ്ധമായി ഫോര്‍ സ്റാര്‍ ബാറുകള്‍ക്കു പ്രവര്‍ത്തനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തു കെസിബിസി മദ്യവിരുദ്ധ സമിതി സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജി ഹൈക്കോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന്റെ മദ്യനയവുമായി ബന്ധപ്പെട്ട അപ്പീലുകള്‍ ഡിവിഷന്‍ ബെഞ്ചിന്റെ പരിഗണനയിലിരിക്കെ പുനഃപരിശോധനാ ഹര്‍ജി അനുവദിക്കാനാവില്ലെന്നു ജസ്റീസ് കെ. സുരേന്ദ്രമോഹന്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിന്റെ നയപരമായ തീരുമാനത്തില്‍ ഇടപെടുന്നില്ലെന്നു ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയ ദിവസം തന്നെ സിംഗിള്‍ ബെഞ്ച് സര്‍ക്കാരിന്റെ മദ്യനയം ഭാഗികമായി മാത്രം അംഗീകരിച്ച് ഉത്തരവു നല്‍കിയതില്‍ അപാകതയുണ്െടന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, റിവ്യൂ ഹര്‍ജിയിലെ ഈ വാദം കോടതി അനുവദിച്ചില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.