കൊച്ചി സ്മാര്‍ട്സിറ്റി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്ന്
Friday, December 19, 2014 1:19 AM IST
കൊച്ചി: സ്മാര്‍ട്സിറ്റി കൊച്ചി ഡയറക്ടര്‍ ബോര്‍ഡ് യോഗം ഇന്നു രാവിലെ ഒന്‍പതിനു നെടുമ്പാശേരിയിലെ ഹോട്ടല്‍ മാരിയറ്റ് കോര്‍ട്ട്യാഡില്‍ ചേരും.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ. ബാബു, സ്മാര്‍ട്സിറ്റി കൊച്ചി വൈസ് ചെയര്‍മാന്‍ അബ്ദുള്‍ ലത്തീഫ് അല്‍ മുല്ല, എം.എ. യൂസഫലി, ഐടി പ്രിന്‍സിപ്പല്‍ സെക്രട്ടറി പി.എച്ച്. കുര്യന്‍, ടീകോം ബിസിനസ് പാര്‍ക്സ് സിഇഒ മാലിക് അല്‍ മാലിക്, ഡോ.ബാജു ജോര്‍ജ്, സ്മാര്‍ട്സിറ്റി കൊച്ചി സിഇഒ ജിജോ ജോസഫ്, ദുബായ് ഹോള്‍ഡിംഗ് സീനിയര്‍ വൈസ് പ്രസിഡന്റ് സ്ട്രാറ്റജി സഞ്ജീവ് ഖോസ്ല, അനിരുദ്ധ് ഡാങ്കെ തുടങ്ങിയവര്‍ പങ്കെടുക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.