പ്രവേശന പരീക്ഷ നിര്‍ത്തുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി
പ്രവേശന പരീക്ഷ നിര്‍ത്തുന്നതിനു സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി
Friday, December 19, 2014 1:18 AM IST
തിരുവനന്തപുരം: എംബിബിഎസ്, എന്‍ജിനിയറിംഗ് പ്രവേശന പരീക്ഷ നിര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ലെന്നു മന്ത്രി പി.കെ. അബ്ദുറബ് അറിയിച്ചു. പ്രവേശന പരീക്ഷ നടത്തുന്നത് എന്തിനാണെന്നു സ്വാശ്രയ കോളജ് മാനേജുമെന്റുകളാണു ചോദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

ഹയര്‍ എഡ്യൂക്കേഷന്‍ പ്ളാന്‍ തയാറാക്കുന്നതിനായി ടെക്നിക്കല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ് രൂപീകരിച്ചിട്ടുണ്ട്. പന്ത്രണ്ടാം പദ്ധതിയില്‍ ഉള്‍പ്പെടുത്താനായി കേന്ദ്രത്തിനു സമര്‍പ്പിച്ച 1133.56 കോടി രൂപയുടെ ശിപാര്‍ശകളില്‍ റൂസ മിഷന്‍ ചില വിശദീകരണങ്ങള്‍ ആരാഞ്ഞതിനെ തുടര്‍ന്നു ഇവ പുതുക്കി നല്‍കിയിട്ടുണ്ട്.


കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ സംസ്ഥാനത്തു സര്‍ക്കാര്‍, എയ്ഡഡ്, സ്വാശ്രയ മേഖലകളിലായി 173 ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു.

സംസ്ഥാനത്ത് സെന്റ് ജോണ്‍സ് യൂണിവേഴ്സിറ്റി എന്നപേരില്‍ ഒരു വ്യാജ സര്‍വകലാശാല പ്രവര്‍ത്തിക്കുന്നതായി യുജിസി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്നു ഇക്കാര്യം അന്വേഷിക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടതായി മന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.