ശനിയാഴ്ചത്തെ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കി; വേണാട്, പരശുറാം എക്സ്പ്രസുകള്‍ ആലപ്പുഴ വഴി
Friday, December 19, 2014 1:17 AM IST
തിരുവനന്തപുരം: പിറവത്തിനും മുളന്തുരുത്തിക്കുമിടയില്‍ പാത ഇരട്ടിപ്പിക്കല്‍ നടക്കുന്നതിനാല്‍ ശനിയാഴ്ച ചില ട്രെയിന്‍ സര്‍വീസുകള്‍ റദ്ദാക്കി. തിരുവനന്തപുരത്തു നിന്നുള്ള വേണാട്, നാഗര്‍കോവിലില്‍ നിന്നുള്ള പരശുറാം എക്സ്പ്രസ് ട്രെയിനുകള്‍ അന്ന് ആലപ്പുഴ വഴിയായിരിക്കും സര്‍വീസ് നടത്തുക. കൂടാതെ മറ്റു ചില ദീര്‍ഘദൂര ട്രെയിനുകള്‍ വൈകും.

എറണാകുളത്തു നിന്നു രാവിലെ 11.30-നു പുറപ്പെടുന്ന എറണാകുളം-കായംകുളം, രാവിലെ 7.10നു പുറപ്പെടുന്ന എറണാകുളം- കോട്ടയം, രാവിലെ 7.10-നു പുറപ്പെടുന്ന കോട്ടയം-എറണാകുളം, ഉച്ചയ്ക്ക് ഒന്നിനു പുറപ്പെടുന്ന കായംകുളം- എറണാകുളം, രാവിലെ 6.30-നു പുറപ്പെടുന്ന ആലപ്പുഴ -കായംകുളം, രാവിലെ 8.35-നു പുറപ്പെടുന്ന കായംകുളം- എറണാകുളം, രാവിലെ 8.35-നു പുറപ്പെടുന്ന കൊല്ലം- കോട്ടയം, വൈകുന്നേരം 5.45-നു പുറപ്പെടുന്ന കോട്ടയം- കൊല്ലം, പാസഞ്ചറുകളും കൊല്ലം എറണാകുളം മെമു സര്‍വീസുകളുമാണു റദ്ദാക്കിയത്.കൊല്ലം -എറണാകുളം (നമ്പര്‍ 56392) കൊല്ലത്തു നിന്നു രാവിലെ 4.20-നു പുറപ്പെട്ടു കോട്ടയത്ത് അവസാനിപ്പിക്കും. പുനലൂര്‍- ഗുരുവായൂര്‍ ( നമ്പര്‍ 56365, 56366) ഇടപ്പള്ളിക്കും ഗുരുവായൂരിനും ഇടയില്‍ മാത്രം ഓടും. കായംകുളം -എറണാകുളം ( നമ്പര്‍ 56388 ) പാസഞ്ചറും ഭാഗികമായി റദ്ദാക്കി.

തിരുവനന്തപുരം-ഷൊര്‍ണൂര്‍- വേണാട് എക്സ്പ്രസ്, നാഗര്‍കോവില്‍- മംഗലാപുരം പരശുറാം എക്സ്പ്രസ്, ചെന്നൈ- തിരുവനന്തപുരം മെയില്‍, ബാംഗളൂര്‍ സിറ്റി- കന്യാകുമാരി എക്സ്പ്രസ് (16526) ട്രെയിനുകള്‍ ആലപ്പുഴ വഴി തിരിച്ചുവിടും.


കണ്ണൂര്‍- തിരുവനന്തപുരം ജനശതാബ്ദി എക്സ്പ്രസ് മൂന്നുമണിക്കൂര്‍ വൈകും. തിരുവനന്തപുരം -ഹൈദരാബാദ് ശബരി എക്സ്പ്രസ് ഒന്നര മണിക്കൂര്‍ വൈകി പുറപ്പെടും. കന്യാകുമാരി -മുംബൈ എക്സ്പ്രസ് ചെങ്ങന്നൂരില്‍ ഒരു മണിക്കൂര്‍ നിര്‍ത്തിയിടും. ന്യൂഡല്‍ഹി- തിരുവനന്തപുരം കേരള എക്സ്പ്രസ് എറണാകുളത്തു രണ്ടു മണിക്കൂര്‍ നിര്‍ത്തിയിടും.

സ്പെഷല്‍ ട്രെയിന്‍

തിരുവനന്തപുരം: ക്രിസ്മസ് തിരക്ക് പരിഗണിച്ച് എറണാകുളം-ലോക്മാന്യതിലക്, തിരുനല്‍വേലി-ലോക്മാന്യ തിലക് റൂട്ടില്‍ സ്പെഷല്‍ ട്രെയിനുകള്‍ ഓടിക്കും. എറണാകുളത്തു നിന്നു ലോകമാന്യതിലകിലേക്ക് 23, 30, ജനുവരി ആറ് തീയതികളില്‍ വൈകുന്നേരം അഞ്ചിന് പുറപ്പെടുന്ന ട്രെയിന്‍ അടുത്ത ദിവസം രാത്രി 7.30ന് ലോകമാന്യതിലകില്‍ എത്തും.

തിരുനെല്‍വേലിയില്‍ നിന്ന് 27, ജനുവരി മൂന്ന്, 10 എന്നീ ദിവസങ്ങളില്‍ രാവിലെ 7.55-ന് പുറപ്പെടുന്ന ട്രെയിന്‍ തിരുവനന്തപുരം, കോട്ടയം വഴി അടുത്ത ദിവസം വൈകുന്നേരം 4.20-ന് ലോകമാന്യ തിലകില്‍ എത്തിച്ചേരും.

എറണാകുളം- പൂനെ ട്രെയിന്‍ 27, ജനുവരി മൂന്ന്, പത്ത് തീയതികളില്‍ രാവിലെ 5.15-ന് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 7.10ന് പൂനെയില്‍ എത്തും.

ലോകമാന്യതിലകില്‍ നിന്നുള്ള പ്രീമിയം സ്പെഷല്‍ ട്രെയിന്‍ (നമ്പര്‍ 02057) 25, ജനുവരി ഒന്ന്, എട്ട് തീയതികളില്‍ ഉച്ചയ്ക്ക് 1.20-ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി പത്തിന് തിരുനെല്‍വേലിയിലെത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.