വടക്കന്‍ ജില്ലകളില്‍ മാവോയിസ്റ് ഭീഷണിയെന്നു സര്‍ക്കാര്‍
Friday, December 19, 2014 1:14 AM IST
കൊച്ചി: സംസ്ഥാനത്ത് ഒന്നരവര്‍ഷമായി മാവോയിസ്റ് പ്രവര്‍ത്തനം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്െടന്നും വടക്കന്‍ ജില്ലകളില്‍ ഭീഷണിയുണ്െടന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മാവോയിസ്റ് ബന്ധമെന്ന പേരില്‍ പോലീസ് പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ചു വയനാട് കോറോത്ത് സ്വദേശി ശ്യാം ബാലകൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിലാണു സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ചെയര്‍മാനും ഹൈക്കോടതിയിലെ മുന്‍ ജഡ്ജിയുമായ ജസ്റീസ് കെ. ബാലകൃഷ്ണന്‍ നായരുടെ മകനാണു ശ്യാം. മാവോയിസ്റ് ബന്ധമാരോപിച്ചു തണ്ടര്‍ബോള്‍ട്ട് സംഘം തന്നെ പീഡിപ്പിച്ചുവെന്നാണു ശ്യാമിന്റെ പരാതി.

വയനാട്, കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ മാവോയിസ്റ് ഭീഷണിയുണ്െടന്നും ഇതു ചെറുക്കാന്‍ നടപടികള്‍ അനിവാര്യമാണെന്നും സര്‍ക്കാരിനു വേണ്ടി സ്റേറ്റ് അറ്റോര്‍ണി പി. വിജയരാഘവന്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ താമസിക്കുന്ന കോളനികള്‍ കേന്ദ്രീകരിച്ചാണു മാവോയിസ്റുകളുടെ പ്രവര്‍ത്തനം. വയനാട് ജില്ലയില്‍ വെള്ളമുണ്ട പോലീസ് സ്റേഷന്‍ പരിധിയിലെ ചാപ്പാല്‍, മാറാടി, മുണ്േടല്‍, കോമ്പാറ, അരിമല, കുങ്കിച്ചിറ എന്നിവിടങ്ങളിലെ കോളനികളില്‍ മാവോയിസ്റുകള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

ആയുധങ്ങളും വെടിക്കോപ്പുകളും ലഘുലേഖകളുമൊക്കെയായി കോളനികളില്‍ എത്തുന്ന സംഘം ഇവിടെ ക്ളാസുകള്‍ നടത്തുകയും കോളനികളിലെ യുവാക്കളെ തങ്ങളുടെ സംഘത്തില്‍ ചേര്‍ന്നു സര്‍ക്കാരിനെതിരേ പൊരുതാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം പ്രവര്‍ത്തനങ്ങളുടെ പേരില്‍ നിരവധി കേസുകള്‍ രജിസ്റര്‍ ചെയ്തിട്ടുണ്ട്. മാവോയിസ്റ് കേന്ദ്രങ്ങളെന്നു സംശയിക്കുന്ന സ്ഥലങ്ങളില്‍ ശ്യാം ബാലകൃഷ്ണന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ സംശയാസ്പദമാണെന്നും ഇതു സംബന്ധിച്ച വിവരങ്ങള്‍ ഇനിയും വ്യക്തമായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഈ മേഖലയില്‍ ജോലി നോക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങളുടെ ജീവനു ഭീഷണിയുണ്െടന്നു റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആ നിലയ്ക്കു കോളനികളിലും മറ്റും സംശയാസ്പദമായ സാഹചര്യത്തില്‍ കണ്െടത്തുന്നവരെ ചോദ്യം ചെയ്യുന്നതുള്‍പ്പെടെയുള്ള നടപടികള്‍ അനിവാര്യമാണ്. അല്ലെങ്കില്‍ പിന്നീടു വലിയ വില നല്‍കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് പരിഗണിച്ച ജസ്റീസ് എ. മുഹമ്മദ് മുഷ്താഖ് കേസുമായി ബന്ധപ്പെട്ടു വെള്ളമുണ്ട പോലീസ് സ്റേഷനിലെ ജനറല്‍ ഡയറി ഹാജരാക്കാന്‍ നിര്‍ദേശിച്ചു.


മാവോയിസ്റ് ബന്ധം ആരോപിച്ചു തന്നെ പോലീസ് അറസ്റ് ചെയ്തുവെന്നും നിയമവിരുദ്ധമായി വീട്ടില്‍ പരിശോധന നടത്തിയെന്നും ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. തനിക്കെതിരായ പോലീസ് നടപടി മൌലികാവകാശ ലംഘനമാണ്. ഇതിനു കാരണക്കാരായ മാനന്തവാടി ഡിവൈഎസ്പി, വെള്ളമുണ്ട സ്റേഷനിലെ എസ്ഐ എന്നിവര്‍ക്കെതിരേ അച്ചടക്ക നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കണമെന്നാണു ഹര്‍ജിക്കാന്‍ ആവശ്യപ്പെടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.