ജ്വല്ലറി പരസ്യം; അമല പോളിനു കോടതി വിലക്ക്
ജ്വല്ലറി പരസ്യം;  അമല പോളിനു  കോടതി വിലക്ക്
Thursday, December 18, 2014 12:31 AM IST
കൊച്ചി: ജ്വല്ലറികളുമായി ബന്ധപ്പെട്ട പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്നു നടി അമല പോളിനെ കോടതി താത്കാലികമായി വിലക്കി. തങ്ങളുടെ പരസ്യചിത്രവുമായി ബന്ധപ്പെട്ട കരാര്‍ നിലനില്‍ക്കേ കൊല്ലത്തെ മറ്റൊരു ജ്വല്ലറിയുടെ പരസ്യത്തില്‍ അമല പോള്‍ അഭിനയിച്ചുവെന്നു ചൂണ്ടിക്കാട്ടി വൈറ്റില ഗോള്‍ഡ് സൂക്കിലെ മില്ലേനിയം ഗോള്‍ഡ് നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് എറണാകുളം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.ജി. അജിത് കുമാര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.


മില്ലേനിയം ഗോള്‍ഡുമായുള്ള കരാര്‍ 2014 മേയ് മുതല്‍ 2015 വരെയാണ്. കരാര്‍ കാലയളവില്‍ പത്തനാപുരത്തെ ജ്വല്ലറിയുടെയും മറ്റു ജ്വല്ലറി സ്ഥാപനങ്ങളുടെയും പരസ്യചിത്രങ്ങളില്‍ അഭിനയിക്കുന്നതില്‍നിന്നു വിലക്കണമെന്നാണു മില്ലേനിയം ഗോള്‍ഡ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.