ശബരിമല ഡ്യൂട്ടിയിലായിരുന്ന അസിസ്റന്റ് കമന്‍ഡാന്റ് മരിച്ചു
Thursday, December 18, 2014 12:31 AM IST
ശബരിമല: സന്നിധാനത്ത് ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യമുണ്ടായതിനെത്തുടര്‍ന്നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പോലീസ് ഉദ്യോഗസ്ഥന്‍ മരിച്ചു. കെഎപി പാലക്കാട് രണ്ടാം ബറ്റാലിയന്‍ അസിസ്റന്റ് കമന്‍ഡാന്റ് തിരുവനന്തപുരം സ്വദേശി ഗോപിനാഥനാണ് (50) മരിച്ചത്. നവംബര്‍ 16 മുതല്‍ ശബരിമല സന്നിധാനത്തെ പോലീസ് മെസ് ഓഫീസറായി പ്രവര്‍ത്തിച്ചുവരികയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.