ഡെപ്യൂട്ടേഷന്‍ നിയമനത്തിന്റെ വിവരം നല്‍കണം: കോടതി
Thursday, December 18, 2014 12:29 AM IST
കൊച്ചി: സംസ്ഥാന ബിവറേജസ് കോര്‍പറേഷനില്‍ നിലവിലുള്ള ഡെപ്യൂട്ടേഷന്‍ ജീവനക്കാരുടെ വിവരങ്ങള്‍ അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി. കൊല്ലം സ്വദേശി പി.ആര്‍. റാണി ഉള്‍പ്പെടെ ആറുപേര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണു ജസ്റീസ് ഡി. ശേഷാദ്രി നായിഡുവിന്റെ ഉത്തരവ്. റാങ്ക് ലിസ്റ് നിലവിലുണ്ടായിട്ടും സ്ഥിരനിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ ജീവനക്കാരുടെ കാലാവധി നീട്ടിനല്‍കുന്നുവെന്നാണു ഹര്‍ജിയിലെ ആരോപണം. പുതിയ നിയമനം നടത്താതെ ഡെപ്യൂട്ടേഷന്‍ കാലാവധി 2015 മാര്‍ച്ച് 31 വരെ നീട്ടിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എത്ര ജീവനക്കാര്‍ക്കാണു കാലാവധി നീട്ടിനല്‍കിയത് എന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ നല്‍കണമെന്നാണു കോടതി നിര്‍ദേശം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.