ഗുരുദര്‍ശനം ആശയും ആവേശവും നല്കുന്നു: വി.എസ്
ഗുരുദര്‍ശനം ആശയും ആവേശവും നല്കുന്നു: വി.എസ്
Thursday, December 18, 2014 12:27 AM IST
പറവൂര്‍: മനുഷ്യത്വത്തിലും നന്മയിലും വിശ്വസിക്കുന്നവര്‍ക്കു ശ്രീനാരായണ ഗുരുവിന്റെ ദര്‍ശനം എന്നും ആശയും ആവേശവുമാണു നല്കുന്നതെന്നു പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍. മൂത്തകുന്നത്ത് ശിവഗിരി തീര്‍ഥാടന പദയാത്രയുടെ ഉദ്ഘാടന വേളയില്‍ നല്‍കിയ സന്ദേശത്തില്‍ അദ്ദേഹം പറഞ്ഞു.

ശിവഗിരി ട്രസ്റ് പ്രസിഡന്റ് സ്വാമി പ്രകാശാനന്ദ സമ്മേളനം ഉദ്ഘാടനംചെയ്തു. ജനറല്‍ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ടി.എസ്. ശ്രീജീവ്, സ്വാമി സച്ചിദാനന്ദ, മുന്‍ എംപി കെ.പി. ധനപാലന്‍, വടക്കേക്കര പഞ്ചായത്ത് പ്രസിഡന്റ് കാര്‍ത്യായനി സര്‍വന്‍, ടി.ജി. അശോകന്‍, എ.എന്‍. രാധാകൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. സ്വാമി പ്രകാശാനന്ദ പദയാത്ര ക്യാപ്റ്റന്‍ രാജേന്ദ്രനു പതാക കൈമാറി. എം.വി. മനോഹരന്‍, അമയന്നൂര്‍ ഗോപി, വി.ടി. ശശീന്ദ്രന്‍, കെ.ബി. അറുമുഖന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.