മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.10 അടി
Saturday, November 29, 2014 12:24 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഇന്നലെ രാവിലെ 139.10 അടിയായി. വ്യാഴാഴ്ച രാവിലെ ഇത് 139.6 അടിയായിരുന്നു. അണക്കെട്ടിലേക്ക് 553 ഘനയടി വെള്ളം ഒഴുകിയെത്തുമ്പോള്‍ 2008 ഘനയടി വെള്ളം സെക്കന്‍ഡില്‍ തമിഴ്നാട്ടിലേക്ക് കൊണ്ടുപോകുന്നുണ്ട്. കഴിഞ്ഞ ദിവസം അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് 8.8 മില്ലിമീറ്ററും തേക്കടിയില്‍ 7.6 മില്ലിമീറ്ററും മഴപെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.