പ്രതിഭ സ്കോളര്‍ഷിപ്പുകള്‍ പ്രഖ്യാപിച്ചു
Saturday, November 29, 2014 12:21 AM IST
തിരുവനന്തപുരം: ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സില്‍ നല്‍കുന്ന പ്രതിഭ സ്കോളര്‍ഷിപ്പിന് അര്‍ഹരായ വിദ്യാര്‍ഥികളുടെ പേരുകള്‍ മുഖ്യമന്ത്രി പ്രഖ്യപിച്ചു. നൂറു പേരാണു സ്കോളര്‍ഷിപ്പിന് അര്‍ഹരായത്. പട്ടികജാതി-വര്‍ഗ വിഭാഗത്തില്‍ നിന്നും 10 പേരുണ്ട്.

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ നൂറു ശതമാനം മാര്‍ക്ക് നേടിയ ഒന്നാംവര്‍ഷ ബിഎസ്സി വിദ്യാര്‍ഥികളായ മരിയ തങ്കച്ചന്‍ (പാവനാത്മ കോളേജ്, ഇടുക്കി), അപൂര്‍വ ഗോപിനാഥ് (ഫറൂഖ് കോളേജ്, കോഴിക്കോട്), ഹരിപ്രിയ (പിഎസ്ജി കോളേജ്, കോയമ്പത്തൂര്‍), എയ്ഞ്ചല്‍ ഏബ്രഹാം (സെന്റ് ജോസഫ്സ് കോളേജ്, കോഴിക്കോട്) എന്നിവരാണ് ആദ്യ സ്ഥാനക്കാര്‍.

ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ശാസ്ത്രവിഷയങ്ങളില്‍ മികച്ച മാര്‍ക്ക് നേടുന്നവര്‍ക്ക് ബിരുദ വിദ്യാഭ്യാസത്തിന് കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൌണ്‍സിലാണ് 54,000 രൂപയുടെ സ്കോളര്‍ഷിപ്പ് നല്‍കുന്നത്. ഡിഗ്രി പഠന കാലയളവിലെ ഓരോ വര്‍ഷവും യഥാക്രമം 12,000, 18,000, 24,000 രൂപ വീതമാണ് സ്കോളര്‍ഷിപ്പ്. കൂടാതെ ശാസ്ത്ര അവബോധ പരിപാടികളും ഇവര്‍ക്കായി സംഘടിപ്പിക്കും. മിടുക്കരായവര്‍ക്ക് ബിരുദാനന്തര ബിരുദ തലത്തിലും സ്കോളര്‍ഷിപ്പ് നല്‍കും.


അര്‍ഹരായ വിദ്യാര്‍ഥികള്‍ ഡിസംബര്‍ എട്ടിനകം ആവശ്യമായ രേഖകള്‍ ഹാജരാക്കണം. അര്‍ഹരുടെ പട്ടികയും വിശദാംശങ്ങളും ംംം.സരെലെേ.സലൃമഹമ.ഴ്ീ.ശി എന്ന വെബ്സൈറ്റില്‍ ലഭിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.