ഡിസിഎല്‍
Saturday, November 29, 2014 12:20 AM IST
കൊച്ചേട്ടന്റെ കത്ത് / തീ ഒളിപ്പിച്ച വൈക്കോല്‍ക്കൂനകള്‍

സ്നേഹമുള്ള ഡിസിഎല്‍ കൂട്ടുകാരേ,

വൈക്കോല്‍ എന്താണെന്ന് അറിയാത്തവര്‍ ഉണ്ടാവില്ല. നെല്‍ച്ചെടി ഉണങ്ങിയുണ്ടാക്കുന്ന വൈക്കോല്‍ കാലികള്‍ക്ക് ഇഷ്ടഭോജ്യമാണ്. എപ്പോഴും ഉണങ്ങി സൂക്ഷിക്കുന്ന വൈക്കോലില്‍ തീ സൂക്ഷിക്കുന്നത് അപകടകരമല്ലേ? ഒരു നിമിഷം കൊണ്ട് എല്ലാം കത്തിയമരും! അതിനാല്‍ വൈക്കോലില്‍ തീ സൂക്ഷിക്കുന്നവരല്ല, തീയില്‍ നിന്നും വൈക്കോലിനെ സംരക്ഷിക്കുന്നവരാണ് വിവേകശാലികള്‍.

എന്നാല്‍ വിവേകമില്ലാത്ത ജനത വൈക്കോലില്‍ തീ സൂക്ഷിക്കുന്നുണ്െടന്നും അത് സര്‍വസംഹാരത്തിന്റെ തുടക്കമാണെന്നും കേരളത്തിലെ ബാലലോകത്തെ പഠിപ്പിച്ച ഒരു മഹത്വ്യക്തിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ഭാഷയില്‍ വൈക്കോല്‍ ഒരു വ്യക്തിയുടെ മനസാണ്, ശരീരമാണ്, ജീവിതമാണ്, മൂല്യബോധമാണ്, ബന്ധങ്ങളാണ്. വൈക്കോലില്‍ സൂക്ഷിക്കാന്‍ പാടില്ലാത്ത തീക്കൊള്ളി എന്നത് ചീത്ത പുസ്തകങ്ങളാണ്. അദ്ദേഹം പറഞ്ഞു: "ചീത്ത പുസ്തകങ്ങള്‍ സൂക്ഷിക്കുന്നത് വൈക്കോലില്‍ തീ സൂക്ഷിക്കുന്നതിനു തുല്യമാണ്.''

ശുദ്ധമനസിന്റെ ക്ളീന്‍സ്ളേറ്റില്‍ ജീവിക്കാന്‍ കൊതിപ്പിക്കുന്ന ജീവിതമൂല്യങ്ങളുടെ അക്ഷരമാലകള്‍ മലയാളിയെ എഴുതിപ്പഠിപ്പിച്ച ആ മഹാഗുരുവിന്റെ പേര്, വിശുദ്ധനായ ചാവറ കുര്യക്കോസ് എലിയാസച്ചന്‍ എന്നാണ്. നവംബര്‍ 23-ന് റോമിലെ സെന്റ് പീറ്റേഴ്സ് ബസ്ളിക്കയില്‍ വച്ച് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പ്പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ച ചാവറയച്ചന്‍ കത്തി നശിക്കാത്ത ജീവിതമൂല്യങ്ങളുടെ വെണ്‍കല്‍ഭവനമായിരുന്നു.

സ്വന്തമായി ഒരു പ്രസ് സ്ഥാപിക്കുകയും അതില്‍നിന്ന് സത്ചിന്തകള്‍ ഉണര്‍ത്തുന്ന പുസ്തകങ്ങള്‍ അച്ചടിച്ച് എല്ലാ വീടുകളിലും എത്തിക്കുകയും നല്ല വായനയുടെ സംസ്കാരത്തിന് തറക്കല്ലിടുകയും ചെയ്ത ചാവറയച്ചന്, ചീത്ത ചിന്തകളുണര്‍ത്തുന്ന പുസ്തകങ്ങള്‍ ഒരു വ്യക്തിയേയോ, കുടുംബത്തേയോ, വ്യക്തി ബന്ധങ്ങളേയോ എങ്ങനെയാണ് കത്തിച്ച് ചാമ്പലാക്കുന്നത് എന്നറിയാമായിരുന്നു.

മാതാപിതാക്കള്‍ക്ക് ദൈവം കൊടുത്ത നിക്ഷേപങ്ങളാണ് മക്കള്‍. അതിനാല്‍ നല്ല മനുഷ്യരായി അവരെ വളര്‍ത്തി അവരെ ദൈവത്തിന് തിരിച്ചേല്‍പ്പിക്കണം. മാതാപിതാക്കളോടുള്ള അദ്ദേഹത്തിന്റെ ഈ ആഹ്വാനം മക്കള്‍ക്കും ഉത്തരവാദിത്തബോധം നല്‍കുന്നുണ്ട്.

ഇന്ന് പുസ്തകങ്ങള്‍ പുഴുതിന്നു തുടങ്ങി. ഇന്ന് തീക്കൊള്ളിക്ക് പല രൂപ ഭാവഭേദങ്ങള്‍ വന്നു. ഇന്ന് പുസ്തകം മാത്രമല്ല, ഒരു വ്യക്തിയേയോ കുടുംബത്തേയോ കത്തിച്ചു ചാമ്പലാക്കാന്‍ കഴിവുള്ള മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ്, ഫേസ്ബുക്ക്, വാട്സ്ആപ്, സ്കൈപ് തുടങ്ങി നിരവധി തീക്കൊള്ളികളും പോക്കറ്റിലിട്ടാണ് ന്യൂജനറേഷന്റെ നടപ്പ്. അതുകൊണ്ടുതന്നെ, ഒരു നിമിഷം കൊണ്ടു കത്തിത്തീരുന്ന നിലാത്തിരിപോലെ ചില വ്യക്തികള്‍ എരിഞ്ഞടങ്ങുന്നതിന് കാലം കണ്ണുതുറക്കാന്‍ വിറച്ച് സാക്ഷ്യമാവുകയാണ്.

കൂട്ടുകാര്‍ സ്വന്തം ജീവിതത്തിന്റെയും വീടിന്റെയും സുരക്ഷിതത്വം ഉറപ്പാക്കുക. ഒരു നിമിഷം കൊണ്ട് നമ്മെ കത്തിച്ചുകളയുന്ന തീക്കൊള്ളികളെ, വിവേകത്തിന്റെയും വിചാരത്തിന്റെയും വിജ്ഞാനത്തിന്റെയും തണ്ണീരുറവകള്‍കൊണ്ട് കെടുത്തിക്കളയാം. വിശുദ്ധ ചാവറയച്ചനെപ്പോലെ ലോകത്തിന് ദീപമാകാം.

സസ്നേഹം,
കൊച്ചേട്ടന്‍

അറക്കുളം സെന്റ് മേരീസും മൂലമറ്റം സെന്റ് ജോര്‍ജും കയ്യൂര്‍ ക്രിസ്തുജ്യോതിയും ജേതാക്കള്‍

മൂലമറ്റം: ഡിസിഎല്‍ മൂലമറ്റം മേഖലാ ദീപിക ചോക്ളേറ്റ് സൂപ്പര്‍ ക്വിസ് '14 മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ അറക്കുളം സെന്റ് മേരീസ് 252 പോയിന്റോടെ ഓവറോള്‍ നേടി. 182 പോയിന്റുകളുള്ള കയ്യൂര്‍ ക്രിസ്തുജ്യോതി ഫസ്റ് റണ്ണറപ്പും 114 പോയിന്റോടെ മുട്ടം ഷന്താള്‍ ജ്യോതി സെക്കന്‍ റണ്ണറപ്പുമായി.

യു.പി. വിഭാഗത്തില്‍ 146 പോയിന്റോടെ മൂലമറ്റം സെന്റ് ജോര്‍ജ് ജേതാക്കളായി. 137 പോയിന്റോടെ കയ്യൂര്‍ ക്രിസ്തുജ്യോതി രണ്ടാംസ്ഥാനവും 126 പോയിന്റോടെ മൂലമറ്റം എസ്എച്ച് മൂന്നാംസ്ഥാനവും നേടി.

എല്‍പി വിഭാഗത്തില്‍ 110 പോയിന്റോടെ മൂലമറ്റം സെന്റ് ജോര്‍ജ് ഓവറോള്‍ നേടി. 109 പോയിന്റോടെ കയ്യൂര് ക്രിസ്തുജ്യോതി രണ്ടാംസ്ഥാനവും 80 പോയിന്റോടെ തുടങ്ങനാട് സെന്റ് തോമസ് എല്‍പിഎസ് മൂന്നാംസ്ഥാനവും നേടി.കാഞ്ഞാര്‍ സെന്റ് ജോസഫ്സ് എല്‍പി സ്കൂളില്‍ നടന്ന മത്സരവും പ്രവിശ്യാ - മേഖലാ ടാലന്റ് ഫെസ്റ് ജേതാക്കളുടെ സ്വീകരണ സമ്മേളനവും പ്രവിശ്യാ കോ-ഓര്‍ഡിനേറ്റര്‍ പി.ടി. തോമസ് ഉദ്ഘാടനം ചെയ്തു.

സമാപനസമ്മേളനത്തില്‍ ഹെഡ്മാസ്റര്‍ പി.വി. ജോര്‍ജ് വ്യക്തിഗത ജേതാക്കള്‍ക്കും ഓവറോള്‍ നേടിയ സ്കൂളുകള്‍ക്കുമുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മേഖലാ ഓര്‍ഗനൈസര്‍ റോയ് ജെ. കല്ലറങ്ങാട്ട് അധ്യക്ഷത വഹിച്ചു.

പ്രവിശ്യാ ടാലന്റ് ഫെസ്റില്‍ ഹൈസ്കൂള്‍, യു.പി വിഭാഗങ്ങളില്‍ ഫസ്റ് റണ്ണറപ്പ് കിരീടം നേടിയ മേഖലാ ടീമിനെ സമ്മേളനത്തില്‍ അനുമോദിച്ചു.

കോട്ടയം പ്രവിശ്യാ ടാലന്റ് ഫെസ്റ് രചനാമത്സര വിജയികള്‍

എല്‍പി വിഭാഗം: കഥാരചന - ആണ്‍കുട്ടികള്‍ - 1. ആദിത്യന്‍ സാജു (എസ്.എല്‍.ടി എല്‍പിഎസ് ഭരണങ്ങാനം) 2. നവനീത് ആര്‍. നായര്‍ (ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂള്‍, മുട്ടം), 3. അശ്വിന്‍ രാജു (എസ്.എല്‍.ടി. എല്‍പിഎസ്. ഭരണങ്ങാനം)

പെണ്‍കുട്ടികള്‍: 1. ആഷ്മി റോസ് റോയി (എല്‍.എഫ്. എല്‍പിഎസ്, പൈക), 2. ഏഞ്ചല്‍ മേരി ബിനോയി (നിര്‍മ്മല പബ്ളിക് സ്കൂള്‍, പിഴക്), 3. അന്ന കാരളിന്‍ (സെന്റ് മേരീസ് എല്‍പിഎസ്, പാലാ).


കവിതാരചന: ആണ്‍കുട്ടികള്‍ - 1. ജിഷ്ണു ഷാജി (സെന്റ് ജോര്‍ജ് എല്‍പിഎസ് എലിവാലി), 2. സഞ്ജു സജി (എസ്എച്ച് എല്‍പിഎസ് രാമപുരം), 3. മിഥുന്‍ ബിജു (എല്‍എഫ് എച്ച്എസ് ചെമ്മലമറ്റം)

പെണ്‍കുട്ടികള്‍: 1. ആന്‍മരിയ സിബി (സെന്റ് മേരീസ് എല്‍പിഎസ് പാലാ), 2. എമി റോസ് തങ്കച്ചന്‍ (സെന്റ് മേരീസ് എല്‍പിഎസ് കുറവിലങ്ങാട്), 3. ലക്ഷ്മി എസ്. നായര്‍ (സെന്റ് ആന്റണീസ് എല്‍പിഎസ്, പൂഞ്ഞാര്‍).

ഉപന്യാസരചന: ആണ്‍കുട്ടികള്‍ - 1. അക്ഷയ് സനോജ് (സെന്റ് തോമസ് എല്‍പിഎസ് ചീങ്കല്ലേല്‍), 2. നൈസ്മോന്‍ ഡോമനിക് (സെന്റ് മേരീസ് എല്‍പിഎസ് തീക്കോയി), 3. ഫെബിന്‍ നോബിള്‍ (ജയ്റാണി പബ്ളിക് സ്കൂള്‍, തൊടുപുഴ).

പെണ്‍കുട്ടികള്‍: 1. കരോളിന്‍ ട്രീസ മേരി (സാന്‍ജോ സിഎംഐ പബ്ളി ക് സ്കൂള്‍, കൊടുവേലി), 2. ഭവ്യ ബിനില്‍ (ജയ്റാ ണി പബ്ളിക് സ്കൂള്‍, തൊടുപുഴ), 3.ആഗ്നല്‍ മരിയ (എസ്. എച്ച്. എല്‍പി എസ് രാമപുരം).

യുപി വിഭാഗം:

കഥാരചന: ആണ്‍കുട്ടികള്‍: 1. സജിത് തോമസ് (സെന്റ് വിന്‍സെന്റ് സിഎംഐ എച്ച്എസ്എസ്. പാലാ), 2. നിരണ്‍ തോമസ് (സെന്റ് മേരീസ് എച്ച്.എസ്. കോടിക്കുളം), 3. മുഹമ്മദ് സുഹൈല്‍ (ജയ്റാണി ഇംഗ്ളീഷ് മീഡിയം എച്ച്.എസ്.എസ്. തൊടുപുഴ).

പെണ്‍കുട്ടികള്‍: 1. അലീഷ വി.എസ്. (സെന്റ് ജോസഫ്സ് യു.പി.എസ്. മണിയംകുന്നം), 2. സീതാലക്ഷ്മി ഡി (സെന്റ് ജോര്‍ജ് യു.പി.എസ്. മൂലമറ്റം). 3. സ്നേഹ ജോഷി (സെന്റ് മേരീസ് ജി.എച്ച്.എസ്., കുറവിലങ്ങാട്).

കവിതാരചന: ആണ്‍കുട്ടികള്‍: 1. ഷിയാന്‍ എം.ഷിബു (സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്., കുറുപ്പന്തറ),. 2. ജോസ് കെ. ജെയിംസ് (ഡി പോള്‍ പബ്ളിക് സ്കൂള്‍, നസ്രത്ത് ഹില്‍, കുറവിലങ്ങാട്). 3. ഇവാന്‍ പി. റെമി (സെന്റ് ജോസഫ്സ് യു.പി.എസ്., ചുങ്കം).

പെണ്‍കുട്ടികള്‍: 1. അപ്സര ആന്റണി (സെന്റ് ജോര്‍ജ് യു.പി.എസ്. മൂലമറ്റം), 2. ഇസബല്‍ സന്തോഷ് (ഡി പോള്‍ പബ്ളിക് സ്കൂള്‍, തൊടുപുഴ), 3. അനുപ്രിയ ജോജോ (സെന്റ് മേരീസ് ജി.എച്ച്.എസ്., കുറവിലങ്ങാട്).

ഉപന്യാസരചന: 1. ആണ്‍കുട്ടികള്‍ - 1.ജോര്‍ജ് സക്കറിയ (സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്., കുറുപ്പന്തറ). 2. സിനില്‍ സെബി കുന്നേല്‍ (എസ്.എച്ച്. ഇ.എം.എച്ച്.എസ്.എസ്. മൂലമറ്റം), 3. ഡിയോള്‍ റോയി (നിര്‍മ്മല്‍ ജ്യോതി പബ്ളിക് സ്കൂള്‍, പാലാക്കാട്).

പെണ്‍കുട്ടികള്‍: 1. റ്റിയ ജെയിംസ് സെന്റ് ജോസഫ്സ് ഇംഗ്ളീഷ് മീഡിയം സ്കൂള്‍, കീഴൂര്‍) 2. റോസ് മെറിന്‍ ജോജോ സെന്റ് മേരീസ് ജി.എച്ച്.എസ്., കുറവിലങ്ങാട്) 3. മെറിന്‍ ഷിബു (ഷന്താള്‍ ജ്യോതി പബ്ളിക് സ്കൂള്‍ മുട്ടം).

ഹൈസ്കൂള്‍ വിഭാഗം: കഥാരചന: ആണ്‍കുട്ടികള്‍ 1. ടോണി മാത്യു (സെന്റ് മേരീസ് എച്ച്.എസ്.എസ്., ഭരണങ്ങാനം), 2. ഫെലിക്സ് ജോജോ (ഡി പോള്‍ പബ്ളിക് സ്കൂള്‍ നസ്രത്ത്ഹില്‍), 3. സിദ്ധാര്‍ത്ഥ് ആര്‍. വൈലോപ്പിള്ളി (വിമല പബ്ളിക് സ്കൂള്‍, തൊടുപുഴ).

പെണ്‍കുട്ടികള്‍: 1.അനിറ്റ ബൈജു (സെന്റ് തോമസ് എച്ച്.എസ്., തുടങ്ങനാട്), 2. മൂണ്‍ മരിയ ജോയി (എ.ആര്‍.എസ്. ഭരണങ്ങാനം) 3. അഞ്ജു ജോബ് (എസ്.എന്‍.എം.വി.എച്ച്.എസ്.എസ്. വണ്ണപ്പുറം).

കവിതാരചന: - ആണ്‍കുട്ടികള്‍ - 1. അമല്‍ തോമസ് (ഹോളി ഗോസ്റ് ബി.എച്ച്.എസ്. മുട്ടുചിറ), 2. ഫെസ്റിന്‍ ജോര്‍ജ് (സെന്റ് സെബാസ്റ്യന്‍സ് എച്ച്.എസ്.എസ്., തൊടുപുഴ), 3. അലന്‍ ജോസഫ് ഷാജി (സെന്റ് മേരീസ് എച്ച്.എസ്.എസ്. കുറവിലങ്ങാട്).

പെണ്‍കുട്ടികള്‍: 1. അര്‍ച്ചന സന്തോഷ് (സെന്റ് മേരീസ് എച്ച്.എസ്.എസ്., കോടിക്കുളം),. 2. അലീന ബിനോയി (സെന്റ് മേരീസ് ജി.എച്ച്.എസ്., കുറവിലങ്ങാട്), 3. ആതിരമോള്‍ ഷാജി (സെന്റ് മേരീസ് ജി.എച്ച്.എസ്. കുറവിലങ്ങാട്).

ഉപന്യാസരചന: ആണ്‍കുട്ടികള്‍: 1. ജോയല്‍ ജയന്‍ (ഡി പോള്‍ പബ്ളിക് സ്കൂള്‍, തൊടുപുഴ). 2. കുര്യച്ചന്‍ സുനില്‍ (എ.ആര്‍.എസ്. ഭരണങ്ങാനം), 3. അനില്‍ ബിജു (സെന്റ് മേരീസ് എച്ച്.എസ്എസ്. അറക്കുളം).

പെണ്‍കുട്ടികള്‍ - 1. ആസിയ നാസര്‍ (എസ്.എച്ച്.ഇ.എം. എച്ച്.എസ്.എസ്. മൂലമറ്റം). 2. ആല്‍ഫിന്‍ ടോം (ബാപ്പുജി പബ്ളിക് സ്കൂള്‍, എലിവാലി). 3. മരിയ ജിജി (ഇന്‍ഫന്റ് ജീസസ് പബ്ളിക് സ്കൂള്‍, മംഗളാരാം).



കാഞ്ഞിരപ്പള്ളി മേഖലാ ചോക്ളേറ്റ് ക്വിസ് ഡിസംബര്‍ ആറിന്

കാഞ്ഞിരപ്പള്ളി: ദീപിക ബാലസഖ്യം കാഞ്ഞിരപ്പള്ളിമേഖലാ ചോക്ളേറ്റ് ക്വിസ് ഡിസംബര്‍ ആറാംതീയതി ശനിയാഴ്ച രാവിലെ 9.30 മുതല്‍ വെളിച്ചിയാനി സെന്റ് ജോസഫ്സ് എല്‍.പി. സ്കൂളില്‍ നടക്കും.

എല്‍.പി., യു.പി., ഹൈസ്കൂള്‍ വിഭാഗങ്ങള്‍ തിരിച്ചാണ് മത്സരം. 2014 ജൂണ്‍ 15 മുതല്‍ നവംബര്‍ 26 വരെയുള്ള ചോക്ളേറ്റില്‍നിന്നും 80 ശതമാനം ചോദ്യങ്ങളും ബാക്കിയുള്ളവ ആനുകാലിക വിഷയങ്ങളെ ആസ്പദമാക്കിയുള്ളതുമായിരിക്കും. ഓരോ വിഭാഗത്തിലും രണ്ടുപേര്‍വീതം അടങ്ങുന്ന അഞ്ചു ടീമുകള്‍ക്കുവരെ ഓരോ സ്കൂളില്‍നിന്നും മത്സരത്തില്‍ പങ്കെടുക്കാം. പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷന്‍ ഡിസംബര്‍ അഞ്ചിനു മുമ്പായി പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ ഫീസ് ഒരു ടീമിന് 30 രൂപ. കൂടുല്‍ വിവരങ്ങള്‍ക്ക് മേഖലാ ഓര്‍ഗനൈസര്‍ കെ.കെ. തോമസുമായി ബന്ധപ്പെടുക. ഫോണ്‍: 9447415292, 9847259708.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.