ഹൃദയാഘാതം: രണ്ട് അയ്യപ്പഭക്തര്‍ മരിച്ചു
Saturday, November 29, 2014 12:10 AM IST
ശബരിമല: സന്നിധാനത്ത് ഇന്നലെ അയ്യപ്പഭക്തര്‍ ഹൃദയാഘാതം മൂലം മരിച്ചു. തൃക്കുന്നപ്പുഴ സ്വദേശി സതീശന്‍ (42), ബാംഗളൂര്‍ മല്ലേശ്വരം സ്വദേശി നാഗേശ്വരറാവു (45) എന്നിവരാണു മരിച്ചത്. ഇന്നലെ പുലര്‍ച്ചെ വലിയ നടപ്പന്തലില്‍ കുഴഞ്ഞു വീണ സതീശനെ ഉടന്‍തന്നെ സമീപത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നാഗേശ്വരറാവു ഇന്നലെ ഉച്ചകഴിഞ്ഞു 2.30ന് അപ്പാച്ചിമേട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇരുവരുടെയും മൃതദേഹം പമ്പയിലെത്തിച്ച ശേഷം പത്തനംതിട്ട ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


കനകലതയാണ് സതീഷന്റെ ഭാര്യ. മക്കള്‍: അശ്വനി, അനഘ. ഇന്നലെ പുലര്‍ച്ചെ 4.45ന് സന്നിധാനത്തെ നടപ്പന്തലില്‍ കുഴഞ്ഞുവീഴുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.