സപ്ളൈകോ നെല്ലു സംഭരണം പഠിക്കാന്‍ യുഎന്‍ സംഘം
Friday, November 28, 2014 12:56 AM IST
കൊച്ചി: കേരള സിവില്‍ സപ്ളൈസ് കോര്‍പറേഷന്റെ നെല്ലുസംഭരണ പ്രക്രിയയെക്കുറിച്ചു പഠിക്കാന്‍ യുണൈറ്റഡ് നേഷന്‍സ് ഓര്‍ഗനൈസേഷന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം ലോജിസ്റിക്സ് മിഷന്‍ അധിക്യതര്‍ എത്തി.

സപ്ളൈകോയുടെ ധാന്യസംഭരണവും വിപണനവും ഭക്ഷ്യധാന്യങ്ങളുടെ സംഭരണം മുതല്‍ വിപണിയില്‍ എത്തുന്നതു വരെയുള്ള നീക്കങ്ങളും കൂടുതല്‍ കാര്യക്ഷമമാക്കാനും ശാസ്ത്രീയമാക്കാനുമുള്ള നിര്‍ദേശങ്ങള്‍ പഠനശേഷം ഇവര്‍ സമര്‍പ്പിക്കും.

വേള്‍ഡ്ഫുഡ് പ്രോഗ്രാം ലോജിസ്റിക്സ് ഡെവലപ്മെന്റ് യൂണിറ്റ് തലവന്‍ ബര്‍ണാഡ് കോമിലിയറിന്റെ നേത്യത്വത്തിലുള്ള മൂന്നംഗസംഘമാണ് സന്ദര്‍ശനത്തിനെത്തിയത്. ഇവര്‍ ഇന്നു കുട്ടനാട് പാടശേഖരത്തുനിന്നുള്ള നെല്ലു സംഭരണപ്രക്രിയ നിരീക്ഷിക്കും.


സപ്ളൈകോ എംപാനല്‍ ചെയ്തിരിക്കുന്ന കാലടിയിലുള്ള അരിമില്ലും സന്ദര്‍ശിക്കും. എഫ്സിഐയില്‍നിന്ന് അരിയെടുത്ത് അംഗീകൃത റേഷന്‍ ചില്ലറ വ്യാപാരികള്‍ക്കെത്തിക്കുന്ന സംവിധാനത്തെപ്പറ്റി കൂടുതലറിയാന്‍ റേഷന്‍ മൊത്ത വിതരണ ഡിപ്പോകളിലും സന്ദര്‍ശനം നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.