രഞ്ജി ജോണിന് അവാര്‍ഡ് സമ്മാനിച്ചു
Friday, November 28, 2014 1:23 AM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിലെ എംബിഎ വിഭാഗമായ ബര്‍ക്ക്മാന്‍സ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റഡീസിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ കേരളത്തിലെ മികച്ച സംരംഭകനുള്ള അവാര്‍ഡ് മന്ത്രി കെ.സി. ജോസഫ് ഡബിള്‍ഹോഴ്സ് മഞ്ഞിലാസ് ഗ്രൂപ്പ് ചെയര്‍മാന്‍ രഞ്ജി ജോണിനു സമ്മാനിച്ചു.

പ്രശസ്തി പത്രവും ഫലകവുമുള്‍പ്പെടുന്നതാണ് അവാര്‍ഡ്. പ്രിന്‍സിപ്പല്‍ റവ.ഡോ. ടോമി പടിഞ്ഞാറേവീട്ടില്‍ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സി.എഫ്. തോമസ് എംഎല്‍എ മുഖ്യ പ്രഭാഷണം നടത്തി. എംഎസ്എംഇയു ഡയറക്ടര്‍ ജി.എസ്.പ്രകാശ്, വ്യവസായ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ കെ. സുധീര്‍ എന്നിവര്‍ പ്രസംഗിച്ചു. ബിസിനസ് പ്ളാന്‍ മത്സരങ്ങളില്‍ ഐഐഎം കോഴിക്കോട് ഒന്നാം സ്ഥാനം നേടി. ഐസിഎഐ, ക്രിസ്തുജയന്തി കോളജുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ കരസ്ഥമാക്കി. ഇന്‍സ്റിട്യൂട്ട് ഡയറക്ടര്‍ ഡോ. സ്റീഫന്‍ മാത്യൂസ്, ഫൈക്ക് ഹാരിസ്, അജയ് ജോര്‍ജ് വര്‍ഗീസ്, രഞ്ചി ജോണ്‍, ജോസഫ് ലൂയിസ് എന്നിവര്‍ സെമിനാര്‍ നയിച്ചു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.