മൈക്രോട്രാന്‍സ്പ്ളാന്റ് ചികിത്സയിലൂടെ യുവതിക്കു പുനര്‍ജന്മം
Friday, November 28, 2014 1:11 AM IST
കൊച്ചി: ബ്ളഡ് കാന്‍സര്‍ ബാധിച്ചു ഗുരുതരാവസ്ഥയിലായ യുവതിക്ക് മൈക്രോട്രാന്‍സ്പ്ളാന്റ്ചികിത്സയിലൂടെ പുനര്‍ജന്മം. മിലോയിഡ് ലുക്കീമിയ എന്ന ഗുരുതരമായ ബ്ളഡ് കാന്‍സര്‍ ബാധിച്ച പത്തൊന്‍പതുകാരിക്കാണ് അമൃത ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ സില്‍ സൌഖ്യപ്രതീക്ഷ ലഭിച്ചത്.

ബോണ്‍ മാരോ ആന്‍ഡ് ട്രാന്‍സ്പ്ളാന്റ് വിഭാഗം മേധാവി ഡോ. നീരജ് സിദ്ധാര്‍ത്ഥിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരമൊരു ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയതെന്നു ഡോ. നീരജ് സിദ്ധാര്‍ത്ഥ് പറഞ്ഞു. ചെലവുകുറഞ്ഞ ചികിത്സാ രീതിയാണിത്. സാധാരണ ചികിത്സയുടെ അഞ്ചില്‍ ഒന്നു മാത്രമേ ഇതിനു ചെലവു വരൂ.

ശസ്ത്രക്രിയക്കു വിധേയരാകുന്നവര്‍ മൂന്നാഴ്ച ആശുപത്രിയില്‍ കഴിഞ്ഞാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.