കഞ്ഞിക്കുഴിയില്‍ ഒരു വിഭാഗം സിപിഎമ്മുകാര്‍ പാര്‍ട്ടി വിട്ടേക്കും
Friday, November 28, 2014 1:02 AM IST
ആലപ്പുഴ: സിപിഎമ്മിന്റെ ആലപ്പുഴയിലെ ചുവപ്പുകോട്ടകളിലൊന്നായ കഞ്ഞിക്കുഴിയില്‍ നൂറോളം പാര്‍ട്ടി അനുഭാവികളും അംഗങ്ങളും പാര്‍ട്ടിബന്ധം ഉപേക്ഷിക്കുമെന്നു സൂചന. ഇവര്‍ ബിജെപിയിലേക്കു പോകാനാണു നീക്കം. പി.കൃഷ്ണപിള്ള സ്മാരകം തകര്‍ത്തതിനു പിന്നില്‍ സിപിഎം-ഡിവൈഎഫ്ഐ നേതാക്കളെ പ്രതികളാക്കി ക്രൈംബ്രാഞ്ച് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ച പശ്ചാത്തലത്തിലാണു തീരുമാനം.

സ്മാരകം പാര്‍ട്ടിക്കാര്‍ തന്നെ തകര്‍ത്തതില്‍ പ്രതിഷേധിച്ചാണു കഞ്ഞിക്കുഴി പഞ്ചായത്ത് 17-ാം വാര്‍ഡിലെ സിപിഎം അനുഭാവികള്‍ പാര്‍ട്ടിബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചത്. വിഭാഗീയതയുടെ പേരില്‍ പാര്‍ട്ടി നടപടി നേരിട്ട മുന്‍ പഞ്ചായത്തംഗം എന്‍.പി.ശശിയുടെ നേതൃത്വത്തിലുള്ളവരാണു ബിജെപിയില്‍ ചേരുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് വെള്ളിയാംകുളം പരമേശ്വരനുമായി വിമതനേതാക്കള്‍ ചര്‍ച്ച നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.