കാര്‍ഷികസംസ്കാരം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി.ജെ. ജോസഫ്
കാര്‍ഷികസംസ്കാരം കാലഘട്ടത്തിന്റെ ആവശ്യം: മന്ത്രി പി.ജെ. ജോസഫ്
Friday, November 28, 2014 1:01 AM IST
കോട്ടയം: ഭക്ഷ്യസുരക്ഷയില്‍ അധിഷ്ഠിതമായ കാര്‍ഷികസംസ്കാരം കാലഘട്ടത്തിന്റെ ആവശ്യമെന്ന് മന്ത്രി പി.ജെ. ജോസഫ്. കെഎസ്എസ്എസിന്റെ നേതൃത്വത്തിലുള്ള ചൈതന്യ കാര്‍ഷികമേളയുടെയും സ്വാശ്രയസംഘ മഹോത്സവത്തിന്റെയും രണ്ടാംദിനത്തിലെ ഭക്ഷ്യസുരക്ഷാദിന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കെസിബിസി ജസ്റീസ് പീസ് ആന്‍ഡ് ഡെവലപ്മെന്റ് കമ്മീഷന്‍ ചെയര്‍മാനായ തിരുവല്ല ആര്‍ച്ച് ബിഷപ് ഡോ. തോമസ് മാര്‍ കൂറിലോസ് അധ്യക്ഷത വഹിച്ചു. മന്ത്രി കെ.സി. ജോസഫ് മുഖ്യപ്രഭാഷണം നടത്തി. എംജി യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാന്‍സലര്‍ ഡോ. ഷീന ഷുക്കൂര്‍, പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ് ഡോ ബ്രാന്‍ഡ്സന്‍ കോറി, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, വി. ജയശ്രീ, ഡോ. സാബു വര്‍ഗീസ്, ജോസഫ് ചാവറ, ഷാലു മാത്യു, ലിന്‍സ് മാത്യു, ലീലാമ്മ തോമസ്, ജെസി മാത്യു, ഫാ. ബിബിന്‍ കണ്േടാത്ത് എന്നിവര്‍ പ്രസംഗിച്ചു.

ഭക്ഷ്യ സുരക്ഷാദിനമായി ആചരിച്ച ഇന്നലെ രാവിലെ മലങ്കര മേഖല കലാപരിപാടികള്‍ നടന്നു. ബി.വി. സുഭാഷ് ബാബു സെമിനാര്‍ നയിച്ചു. തുടര്‍ന്ന് സുന്ദരന്‍ താടി മത്സരം നടത്തി. 12.30 മുതല്‍ കാര്‍ഷിക മത്സരങ്ങളായ നാടന്‍ ഭാരോദ്വഹനം, കൊയ്ത്ത് പാട്ട്, നെല്ല് കുത്ത് എന്നിവ നടന്നു. വൈകുന്നേരം വെജിറ്റബിള്‍ ഫാന്‍സിഡ്രസ് മത്സരവും തുടര്‍ന്നു കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ചു മൂകാഭിനയ മത്സരവും വാവ സുരേഷ് നയിച്ച പാമ്പുകളെക്കുറിച്ചുള്ള ബോധവത്കരണ പരിപാടിയും നടത്തി. കലാസന്ധ്യയുടെ ഉദ്ഘാടനം രാജഹംസം ഫെയിം ചന്ദ്രലേ നിര്‍വച്ചു.


ജൈവവൈവിധ്യ ദിനമായി ഇന്ന് ആചരിക്കും. 11നു വികസനോന്മുഖ കാഴ്ചപ്പാടുകളും സാമൂഹ്യവ്യവസ്ഥിതിയും എന്ന വിഷയത്തില്‍ കെപിസിസി പ്രസിഡന്റ് വി.എം. സുധീരന്‍ പ്രഭാഷണം നടത്തും. 12.30 മുതല്‍ കാര്‍ഷിക മത്സരങ്ങളായ നെല്ല് വീശിയെടുക്കല്‍, മീന്‍പിടിത്തം, കോക്കനട്ട് ഒളിമ്പിക്സ് എന്നിവ നടത്തും.

1.15ന് കേശാദി മത്സരം. 2.30ന് നടത്തപ്പെടുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘാടനം മന്ത്രി കെ.എം. മാണി നിര്‍വഹിക്കും. മന്ത്രി അനൂപ് ജേക്കബ് അധ്യക്ഷത വഹിക്കും. മാര്‍ ജെയിംസ് തോപ്പില്‍ അനുഗ്രഹപ്രഭാഷണം നടത്തും.

ചൈതന്യ ജീവകാരുണ്യനിധി ചികിത്സാ സഹായ വിതരണം കുട്ടിയമ്മ മാണി നിര്‍വഹിക്കും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് മുഖ്യപ്രഭാഷണം നടത്തും. ടി.കെ. ജോസ്, തോമസ് ചാഴികാടന്‍, ഡോ. എ. ഫിലിപ്പോസ്, ഫാ. ജോര്‍ജ് വെട്ടിക്കാട്ടില്‍, പി.കെ. ജോണി, എം.സി. മൈക്കിള്‍, ഡിവൈഎസ്പി വി.അജിത്, സിജോ തോമസ് എന്നിവര്‍ പ്രസംഗിക്കും. വൈകുന്നേരം നാലിനു വനിത കബടി മത്സരവും തുടര്‍ന്ന് സിനിമാറ്റിക് ഡാന്‍സ് മത്സരവും നടത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.