വിഎച്ച്എസ്ഇ അപാകതകള്‍ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി
വിഎച്ച്എസ്ഇ അപാകതകള്‍ പരിഹരിക്കും: വിദ്യാഭ്യാസ മന്ത്രി
Thursday, November 27, 2014 1:28 AM IST
തിരുവനന്തപുരം: വിഎച്ച്എസ്ഇ മേഖലയില്‍ നോണ്‍ വൊക്കേഷണല്‍ ജൂണിയര്‍ തസ്തികകളില്‍ ജോലി ചെയ്യുന്ന അധ്യാപകര്‍ വര്‍ഷങ്ങളായി അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് ഉടന്‍ പരിഹാരം ഉണ്ടാകുമെന്നു സംഘടനാ ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി ഉറപ്പു നല്‍കി.

കെഎച്ച്എസ്ടിയു സംസ്ഥാന സമിതി നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറില്‍ നടത്തിയ ചര്‍ച്ചയില്‍ വിദ്യാഭ്യാസ മന്ത്രി, വിദ്യാഭ്യാസ സെക്രട്ടറി, വിഎച്ച്എസ്ഇ ഡയറക്ടര്‍, കെഎച്ച്എസ്ടിയു- വിഎച്ച്എസ്ഇ വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി.എസ്. ബിനൂജ, പ്രസിഡന്റ് സുബി കെ. ബാലകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.