മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരേ അന്വേഷണം വേണമെന്നു പിണറായി
മുഖ്യമന്ത്രിക്കും എക്സൈസ് മന്ത്രിക്കുമെതിരേ അന്വേഷണം വേണമെന്നു പിണറായി
Thursday, November 27, 2014 1:19 AM IST
കൊച്ചി: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന്റെ പരിധിയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെയും എക്സൈസ് മന്ത്രി കെ. ബാബുവിനെയും ഉള്‍പ്പെടുത്തണമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. ഇവരെ കൂടാതെ ചില ഭരണകക്ഷി നേതാക്കളും ഇടപാടുമായി ബന്ധപ്പെട്ടിട്ടുണ്െടന്നാണു റിപ്പോര്‍ട്ട്. ഇവരെയും ഉള്‍പ്പെടുത്തി സമഗ്ര അന്വേഷണം നടത്തണം.

കേരളത്തില്‍ ഏത് അഴിമതി നടന്നാലും അതിന്റെ ഒരറ്റത്തു മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുണ്െടന്നതാണ് ഇതേവരെയുള്ള അനുഭവം. എല്ലാ അഴിമതിയും മൂടിവയ്ക്കാനുള്ള ശ്രമം മാത്രമെ നടക്കുന്നുള്ളൂ. അതുകൊണ്ടാണു കെ.എം. മാണി മന്ത്രിസ്ഥാനം രാജിവച്ച് അന്വേഷണം നേരിടണമെന്ന് എല്‍ഡിഎഫ് ആവശ്യപ്പെടുന്നത്. മാണി ബാറുടമകളില്‍നിന്നു കോഴ വാങ്ങിയതിന് അദ്ദേഹത്തിന്റെ ഭാര്യ സാക്ഷിയാണെന്നു പ്രതിപക്ഷ നേതാവ് പറഞ്ഞിരുന്നല്ലോ, ഇക്കാര്യത്തില്‍ എന്താണ് അഭിപ്രായമെന്നു മാധ്യമപ്രവര്‍ത്തകര്‍ ആരാഞ്ഞപ്പോള്‍ മറുപടി പറയാന്‍ പിണറായി തയാറായില്ല.


പക്ഷിപ്പനി ഫലപ്രദമായി തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായി അദ്ദേഹം കുറ്റപ്പെടുത്തി. സര്‍ക്കാര്‍ നടപടികളാകെ പരാജയപ്പെട്ടു. കര്‍ഷകരെ വിശ്വാസത്തിലെടുക്കണം. താറാവുകളെ നശിപ്പിക്കുന്ന നില വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കണം. പ്രതിരോധത്തിന് ആവശ്യമായ മരുന്നു ലഭ്യമല്ലെന്നും പറയുന്നുണ്ട് -പിണറായി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.