ബാര്‍ കോഴ ആരോപണം: പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തു
ബാര്‍ കോഴ ആരോപണം: പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തു
Thursday, November 27, 2014 1:11 AM IST
തിരുവനന്തപുരം: ബാര്‍ കോഴ ആരോപണവുമായി ബന്ധപ്പെട്ട് വിജിലന്‍സ് പ്രത്യേക അന്വേഷണ സംഘം ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ മൊഴിയെടുത്തു.

ബാര്‍ കോഴ ആരോപണവും ഗൂഢാലോചനയുമായി ബന്ധപ്പെട്ട ഒരു കാര്യവും തനിക്ക് അറിയില്ലെന്നു പി.സി. ജോര്‍ജ് വിജിലന്‍സ് സംഘത്തിനു മൊഴി നല്‍കിയതായാണു സൂചന.

ബാര്‍ ഹോട്ടല്‍സ് അസോസിയേഷന്‍ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് ബാര്‍ കോഴ ആരോപണം ഉന്നയിച്ചതിനു പിന്നാലെ ഗൂഢാലോചനയുണ്െടന്നും ആരോപണത്തിനു പിന്നിലുള്ളവരെക്കുറിച്ചു വെളിപ്പെടുത്തുമെന്നും ജോര്‍ജ് പറഞ്ഞിരുന്നു. തുടര്‍ന്നാണു ജോര്‍ജിന്റെ മൊഴി രേഖപ്പെടുത്താന്‍ അന്വേഷണ സംഘത്തിനു വിജിലന്‍സ് ഡയറക്ടര്‍ വിന്‍സന്‍ എം. പോള്‍ നിര്‍ദേശം നല്‍കിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം ചീഫ് വിപ്പിന്റെ ഔദ്യോഗിക വസതിയിലെത്തി ഡിവൈഎസ്പി എസ്. സുരേഷ് കുമാറിന്റെ നേതൃത്വത്തില്‍ മൊഴി രേഖപ്പെടുത്തി.


മൊഴിയെടുപ്പ് അരമണിക്കൂറോളം നീണ്ടുനിന്നു. അന്വേഷണസംഘം കഴിഞ്ഞ ദിവസം ധനമന്ത്രി കെ.എം. മാണിയുടെ മൊഴിയെടുത്തിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.