കൈക്കൂലി: അഡീഷണല്‍ തഹസില്‍ദാര്‍ അറസ്റില്‍
കൈക്കൂലി: അഡീഷണല്‍ തഹസില്‍ദാര്‍ അറസ്റില്‍
Thursday, November 27, 2014 1:04 AM IST
ആലപ്പുഴ: റീസര്‍വേയില്‍ അധികമായി വന്ന രണ്ടു സെന്റ് ഭൂമി പേരില്‍കൂട്ടി നല്‍കുന്നതിന് 8000 രൂപ കൈക്കൂലി വാങ്ങിയ അഡീഷണല്‍ തഹസില്‍ദാരെ വിജിലന്‍സ് അറസ്റു ചെയ്തു. അമ്പലപ്പുഴ താലൂക്ക് ഓഫീസിലെ അഡീഷണല്‍ തഹസില്‍ദാര്‍ പുന്നപ്ര സ്വദേശി വി. സുഗുണനെയാണു ഡിവൈഎസ്പി അശോക്കുമാറിന്റെ നേതൃത്വത്തിലെ സംഘം അറസ്റു ചെയ്തത്. ഇയാളെ പിന്നീട് കോട്ടയത്തെ വിജിലന്‍സ് കോടതിയില്‍ ഹാജരാക്കി.

തിരുവാമ്പാടി സ്വദേശി ഗോപന്റെയും, ഭാര്യയുടെയും പേരില്‍ രണ്ടു സ്ഥലത്തായുള്ള 20 സെന്റ് സ്ഥലത്താണ് രണ്ടുസെന്റ് ഭൂമി അധികമായി വന്നത്. ബാങ്കുവായ്പ എടുക്കുന്നതിനു കരം ഒടുക്കി രസീത് വാങ്ങാന്‍ ചെന്നപ്പോഴാണു റീസര്‍വേയില്‍ അധികമായി രണ്ടു സെന്റ് ഭൂമി വന്നിട്ടുണ്െടന്ന് അറിയിച്ചത്. ഇതു പ്രകാരം മുല്ലക്കല്‍ വില്ലേജ് ഓഫീസില്‍ അപേക്ഷ നല്‍കി. ഇവിടെ പരിശോധനയ്ക്കുശേഷം അപേക്ഷ താലൂക്ക് ഓഫീസിലേക്കു നല്‍കി. റീസര്‍വേ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി അധികഭൂമി പേരില്‍ കൂട്ടി നല്‍കാവുന്നതാണെന്നു റിപ്പോര്‍ട്ട് നല്‍കി. എന്നാല്‍ ഇതില്‍ ഒപ്പിടാന്‍ തഹസില്‍ദാര്‍ വിസമ്മതിച്ചു. വിലപിടിപ്പുള്ള രണ്ടു സെന്റു ഭൂമി വെറുതെ കിട്ടിയതു മൂലം ലഭിക്കുന്നതിന്റെ ഒരു വിഹിതം തരണമെന്നായിരുന്നു അഡീഷണല്‍ തഹസില്‍ദാരുടെ ആവശ്യം.

ആദ്യം 1000 രൂപ ഗോപന്‍ നല്‍കിയപ്പോള്‍ ഇതു കളിയാക്കാനാണോ എന്നു ചോദിച്ച് 10,000 രൂപ നല്‍കണമെന്നും ആവശ്യപ്പെടുകയായിരുന്നു. പേശിയപ്പോള്‍ ഇതു 8000 ആയി കുറച്ചു. ഗോപന്‍ വിവരം വിജലന്‍സില്‍ അറിയിച്ചശേഷം അവര്‍ നിര്‍ദേശിച്ച പ്രകാരം ബുധനാഴ്ച രാവിലെ പണവുമായി എത്തുകയായിരുന്നു. പ്രത്യേക രാസവസ്തു പുരട്ടിയ 1000 രൂപയുടെ എട്ടുനോട്ടുകള്‍ നല്‍കിയപ്പോള്‍ ഫയലിനുള്ളില്‍ വയ്ക്കാനായിരുന്നു നിര്‍ദേശം.


ഈ സമയം കാത്തുനിന്ന വിജിലന്‍സ് ഉദ്യോഗസ്ഥര്‍ എത്തി പണം കണ്െടടുത്തു. ഗസറ്റഡ് ഓഫീസര്‍മാരായ അസിസ്റന്റ്് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ മുകേഷ്കുമാര്‍, ഇറിഗേഷന്‍ അക്കൌണ്ട്സ് ഓഫീസര്‍ ഷെഫീഖ് അഹമ്മദ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അറസ്റ്. ഇയാളുടെ പോക്കറ്റില്‍ നിന്നും ബാഗില്‍ നിന്നും ആയിരത്തിന്റെ നോട്ടുകള്‍ പിടിച്ചെടുത്തിട്ടുണ്ട്.കൈവശം സൂക്ഷിക്കുന്ന പണത്തിന്റെ കണക്ക് രേഖപ്പെടുത്തുന്ന ഓഫീസ് റിക്കാര്‍ഡില്‍ ഇയാളുടെ കൈവശമുണ്ടായിരുന്ന സംഖ്യ രേഖപ്പെടുത്തിയിരുന്നില്ല.

ഒരു മാസം മുമ്പ് തിരുവനന്തപുരം ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ ഓഫീസില്‍ നിന്ന് സ്ഥലം മാറിയെത്തിയ സുഗുണനെ നേരത്തെയും കൈക്കൂലി കേസില്‍ വിജിലന്‍സ് അറസ്റു ചെയ്തിട്ടുണ്ട്.

ആലപ്പുഴയില്‍ ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാം തവണയാണ് ഉന്നത ഉദ്യോഗസ്ഥര്‍ കൈക്കൂലി കേസില്‍ വിജിലന്‍സ് പിടിയിലാകുന്നത്. സിഐമാരായ സി.എ തോമസ്, ഋഷികേശന്‍നായര്‍, എസ്ഐ മാരായ രാജീവ്, സുധാകരന്‍, ജോസ്കുട്ടി, ലാല്‍ജി, മോഹനന്‍, ആന്റണി, സി പി ഒമാരായ ഗോപകുമാര്‍, സോമന്‍, ശിവന്‍കുട്ടി എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.