ചെര്‍പ്പുളശേരി ശിവന് പുരസ്കാരം
ചെര്‍പ്പുളശേരി ശിവന് പുരസ്കാരം
Wednesday, November 26, 2014 1:11 AM IST
തിരുവില്വാമല: കലാമണ്ഡലം അപ്പുക്കുട്ടി പൊതുവാള്‍ മെമ്മോറിയല്‍ ട്രസ്റിന്റെ നാലാമതു പുരസ്കാരത്തിന് മദ്ദളവിദ്വാന്‍ ചെര്‍പ്പുളശേരി ശിവന്‍ അര്‍ഹനായി. 11,111 രൂപയും ഫലകവും കീര്‍ത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.

ട്രസ്റിന്റെ വാര്‍ഷികദിനമായ ജനുവരി രണ്ടിനു കെ. രാധാകൃഷ്ണന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്ന സാംസ്കാരിക സമ്മേളനത്തില്‍ അവാര്‍ഡ് സമ്മാനിക്കും. കലാമണ്ഡലം ഈശ്വരവാരിയര്‍, തുള്ളല്‍ കലാകാരി കലാമണ്ഡലം ദേവകി, ശ്രീജിത്ത്, പി. ശിവദാസന്‍ മാസ്റര്‍ എന്നിവരെയും ചടങ്ങില്‍ ആദരിക്കുമെന്ന് ട്രസ്റ് ഭാരവാഹികളായ കലാമണ്ഡലം നാരായണന്‍ നായര്‍, ഗോപി എന്‍. പൊതുവാള്‍, എന്‍. രാംകുമാര്‍ എന്നിവര്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.