റെഡ് ഹാറ്റ് രാജ്യാന്തര പുരസ്കാരം ഐപിഎസ്ആറിന്
റെഡ് ഹാറ്റ് രാജ്യാന്തര പുരസ്കാരം ഐപിഎസ്ആറിന്
Wednesday, November 26, 2014 1:10 AM IST
കോട്ടയം: മികച്ച റെഡ് ഹാറ്റ് ലിനക്സ് പരിശീലകര്‍ക്കുള്ള രാജ്യാന്തര പുരസ്കാരങ്ങള്‍ ഐപിഎസ്ആര്‍ നേടി. റെഡ് ഹാറ്റ് സര്‍ട്ടിഫൈഡ് എന്‍ജിനിയര്‍, മറ്റ് ഉയര്‍ന്ന സര്‍ട്ടിഫിക്കേഷനുകള്‍ എന്നീ വ്യത്യസ്ത മേഖലകളില്‍നിന്നാണ് അവാര്‍ഡുകള്‍ ലഭിച്ചത്. റെഡ് ഹാറ്റ് സര്‍ട്ടിഫിക്കേഷന്‍സ് മേധാവി റാന്റി റസലില്‍നിന്ന് ഐപിഎസ്ആര്‍ എംഡി ഡോ.മെന്‍ഡസ് ജേക്കബ് പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. തുടര്‍ച്ചയായ പതിനൊന്നാം വര്‍ഷമാണ് ഐപിഎസ്ആര്‍ റെഡ് ഹാറ്റ് അന്താരാഷ്ട്ര പുരസ്കാരങ്ങള്‍ നേടുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.