സംഗീത നാടക അക്കാദമി പ്രഫഷണല്‍ നാടക മത്സരത്തിലേക്ക് 10 നാടകങ്ങള്‍
Wednesday, November 26, 2014 1:09 AM IST
തൃശൂര്‍: കേരള സംഗീതനാടക അക്കാദമി ഡിസംബറില്‍ സംഘടിപ്പിക്കുന്ന സംസ്ഥാന പ്രഫഷണല്‍ നാടകമത്സരത്തിലേക്ക് 10 നാടകങ്ങള്‍ തെരഞ്ഞെടുത്തു. ഒറ്റമരത്തണല്‍ -അസീസി ആര്‍ട്സ് ക്ളബ്, തില്ലേരി, കൊല്ലം, സ്നേഹ സാന്ത്വനം- അക്ഷരകല, തിരുവനന്തപുരം. അഗ്നിതീര്‍ഥം- യവനിക തിയറ്റേഴ്സ്, ചാലക്കുടി, ഈ ജന്മം സഫലം- കൊച്ചിന്‍ സംഘമിത്ര, എറണാകുളം, കാത്തിരുന്ന കാലത്ത് -തിരുവനന്തപുരം രംഗമിത്ര, അപ്രധാന വാര്‍ത്തകള്‍- മലയാളനാടകവേദി, തിരുവനന്തപുരം, അബ്രഹാം- പാലാ കമ്യൂണിക്കേഷന്‍സ്, പാലാ, ഓര്‍ക്കുക ഒരേയൊരു ജീവിതം- കായംകുളം സപര്യ കമ്യൂണിക്കേഷന്‍സ്, കായംകുളം, ദൂരക്കാഴ്ചകള്‍ - അങ്കമാലി അഞ്ജലി, അങ്കമാലി. പ്രണയ സാഗരം- കേരള പീപ്പിള്‍സ് ആര്‍ട്സ് ക്ളബ്, കായംകുളം.


അക്കാദമിയില്‍ ലഭിച്ച 45 നാടക സ്ക്രിപ്റ്റുകളില്‍നിന്നാണ് മികച്ച 10 നാടകങ്ങള്‍ തെരഞ്ഞെടുത്തത്.
2014 ഡിസംബര്‍ 14 മുതല്‍ 25 വരെ അക്കാദമി കെ.ടി. മുഹമ്മദ് സ്മാരക തിയറ്ററിലാണ് നാടകമത്സരം സംഘടിപ്പിക്കുന്നത്.

തെരഞ്ഞെടുത്ത 10 നാടകങ്ങള്‍ക്കും ഒരു ലക്ഷം രൂപ സബ്സിഡി നല്‍കുന്നതാണ്. മോഹന്‍ (ജൂറി ചെയര്‍മാന്‍), ലീല പണിക്കര്‍, ഡോ.പി.വി. കൃഷ്ണന്‍നായര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് നാടകങ്ങള്‍ തെരഞ്ഞെ ടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.