ക്വാറികള്‍ക്കെതിരായ ഹര്‍ജി: എജി ഹാജരാകാന്‍ നിര്‍ദേശം
Wednesday, November 26, 2014 1:07 AM IST
കൊച്ചി: പത്തനംതിട്ടയിലെ റാന്നിയില്‍ പരിസ്ഥിതി അനുമതിയില്ലാതെ പ്രവര്‍ത്തിക്കന്ന ക്വാറികള്‍ക്കെതിരായ കേസില്‍ അഡ്വക്കറ്റ് ജനറല്‍ കോടതിയെ സഹായിക്കാന്‍ ഹാജരാകണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കി.

അനധികൃത ക്വാറികള്‍ക്കെതിരെ റാന്നിയിലെ പരിസരവാസികള്‍ നല്‍കിയ ഹര്‍ജിയിലാണ് ആക്ടിംഗ് ചീഫ് ജസ്റീസ് അശോക് ഭൂഷണ്‍, ജസ്റീസ് എ.എം. ഷെഫീഖ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.

അഞ്ചേക്കറില്‍ താഴെ വിസ്തൃതിയുള്ള ക്വാറികള്‍ക്കു പാരിസ്ഥിതിക അനുമതി ആവശ്യമില്ലെന്നു ദീപക് കുമാര്‍ കേസില്‍ സുപ്രീം കോടതി വ്യക്തമാക്കിയിട്ടുണ്െടന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.