മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.4 അടി
മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 140.4 അടി
Wednesday, November 26, 2014 1:04 AM IST
കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോകുന്നതാണ് ജലനിരപ്പ് താഴാന്‍ കാരണം. ഇന്നലെ വൈകുന്നേരം 140.4 അടിയാണ് ജലനിരപ്പ്. സെക്കന്‍ഡില്‍ 2108 ഘനയടി വെള്ളം തമിഴ്നാട് കൊണ്ടുപോകുന്നുണ്ട്. മഴ മാറിയതിനാല്‍ ഡാമിലേക്കുള്ള വെള്ളമൊഴുക്ക് സെക്കന്‍ഡില്‍ 1000 ഘനയടിയാണ്.

ഇടുക്കിയില്‍ ജലനിരപ്പു താഴ്ന്നു


ചെറുതോണി: ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് മഴ മാറിയതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നുതുടങ്ങി. മുന്‍ദിവസത്തെക്കാള്‍ 0.12 അടി വെള്ളമാണ് ഇന്നലെ കുറഞ്ഞത്.ഇതോടെ ജലനിരപ്പ് 2384.94 അടിയായി. അണക്കെട്ടിന്റെ സംഭരണശേഷിയുടെ 79.34 ശതമാനമാണിത്. 6.715 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉത്പാദിപ്പിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.