നഴ്സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി
നഴ്സുമാരുടെ മോചനം: കേന്ദ്രം ഇടപെടണം- മുഖ്യമന്ത്രി
Wednesday, November 26, 2014 1:03 AM IST
തിരുവനന്തപുരം: ലിബിയയിലെ ബെംഗാസിയില്‍ കുടുങ്ങിക്കിടക്കുന്ന 29 മലയാളി നഴ്സുമാരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ ത്വരിതപ്പെടുത്താന്‍ ലിബിയയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോട് ആവശ്യപ്പെട്ടു.

ഇക്കാര്യം ഉന്നയിച്ചുകൊണ്ട് കേന്ദ്രമന്ത്രിക്കയച്ച കത്തിനോടൊപ്പം നഴ്സുമാരുടെ പേരും പാസ്പോര്‍ട്ട് നമ്പരും മുഖ്യമന്ത്രി കൈമാറി. ലിബിയയിലെ ഇന്ത്യന്‍ അംബാസഡറോട് ഈ വിഷയം ഫോണില്‍ ചര്‍ച്ച ചെയ്തിരുന്നു.


നഴ്സുമാരെ ഒഴിപ്പിക്കുന്നതിനുള്ള നടപടികള്‍ അംബാസഡര്‍ സ്വീകരിച്ചുകഴിഞ്ഞു. ലിബിയയിലെ ഇന്ത്യന്‍ എംബസിയുമായി അടിയന്തരമായി ബന്ധപ്പെടാന്‍ നഴ്സുമാരോട് ആവശ്യപ്പെട്ടിട്ടുണ്െടന്നും മുഖ്യമന്ത്രി അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.