ഇടതുസമരം അണികളുടെ കൊഴിഞ്ഞുപോക്ക് തടയാനുള്ള തന്ത്രം: യൂത്ത്ഫ്രണ്ട്-എം
Wednesday, November 26, 2014 1:02 AM IST
കോട്ടയം: ഇടതുമുന്നണിയില്‍നിന്ന് വന്‍തോതിലുള്ള അണികളുടെ കൊഴിഞ്ഞുപോക്ക് തടയാന്‍ സമരം അനിവാര്യമായതുകൊണ്ടു മാത്രമാണ് മന്ത്രി കെ.എം.മാണിക്കെതിരേ അടിസ്ഥാനരഹിതമായ ആരോപണങ്ങളുന്നയിച്ച് എല്‍ഡിഎഫ് സമരം നടത്തിയതെന്ന് യൂത്ത്ഫ്രണ്ട്-എം സംസ്ഥാന പ്രസിഡന്റ് അഡ്വ.മുഹമ്മദ് ഇഖ്ബാല്‍, സംസ്ഥാന ജനറല്‍സെക്രട്ടറി അഡ്വ.മൈക്കിള്‍ ജയിംസ് എന്നിവര്‍ പറഞ്ഞു.

വി.എസ്. അച്യുതാനന്ദന്റെ കുടുംബത്തിലെ അഴിമതിക്കഥകള്‍ മറച്ചുവയ്ക്കാനാണ് മന്ത്രി കെ.എം. മാണിയുടെ കുടുംബത്തിനെതിരേ ആരോപണങ്ങളുന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നതെന്നു യൂത്ത്ഫ്രണ്ട്-എം കുറ്റപ്പെടുത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.