കുസാറ്റില്‍ വിദ്യാഭ്യാസ സംവരണാവകാശം നിഷേധിക്കുന്നു: ഐക്യമലയരയ മഹാസഭ
Wednesday, November 26, 2014 1:00 AM IST
കൊച്ചി: സര്‍ക്കാര്‍ ഉത്തരവിനെ മറികടന്നു കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ പട്ടികജാതി-പട്ടിക ഗോത്രവര്‍ഗ വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ സംവരണാവകാശം നിഷേധിക്കുകയാണെന്ന് ഐക്യമലയരയ മഹാസഭ സംസ്ഥാന കമ്മിറ്റി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.

പട്ടിക ജാതിക്കാര്‍ക്ക് എട്ടും പട്ടിക ഗോത്ര വിഭാഗക്കാര്‍ക്ക് രണ്ടു ം ശതമാനം സീറ്റ് സംവരണം, മെഡിസിന്‍, വെറ്ററിനറി, നിയമം എന്നീ പ്രഫഷണല്‍ കോഴ്സുകള്‍ക്കും ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്കും നല്‍കണമെന്നാണ് സര്‍ക്കാര്‍ ഉത്തരവ്. എന്നാല്‍ സര്‍വകലാശാലയില്‍ ബി ടെക്, നേവല്‍ ആര്‍കിടെക്ചര്‍ ആന്‍ഡ് ഷിപ്പ് ബില്‍ഡിംഗ് കോഴ്സിനു പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് മൂന്നു സീറ്റുകളും പട്ടിക ഗോത്രവര്‍ഗ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് ഒരു സീറ്റും നല്‍കാതെ സംവരണ നിയമം അട്ടിമറിക്കുകയാണെന്നും അവര്‍ ആരോപിച്ചു. സര്‍വകലാശാലയിലെ സംവരണ വിരോധികളായ ഉദ്യോഗസ്ഥരെ നിലയ്ക്കു നിര്‍ത്തുന്നതിന് സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും കേരളാ ഗവര്‍ണറും സര്‍ക്കാരും ഇക്കാര്യത്തില്‍ ഇടപെടണമെന്നും ഐക്യ മലയരയ സഭ സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.ആര്‍. ദിലീപ് കുമാര്‍, പ്രഫ. എം.എസ്. വിശ്വംഭരന്‍, നാരായണ്‍, ഡോ. സോമരാജന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.