കഞ്ചാവ് കടത്തല്‍: ഒന്നാം പ്രതിക്കു നാലു വര്‍ഷം കഠിന തടവും പിഴയും
Wednesday, November 26, 2014 12:57 AM IST
തൊടുപുഴ: കഞ്ചാവ് കടത്തിയ കേസില്‍ ഒന്നാം പ്രതിക്ക് നാലു വര്‍ഷം കഠിന തടവും പിഴയും. 1300 ഗ്രാം കഞ്ചാവുമായി കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡിനു മുന്‍വശത്തുനിന്നു പിടിയിലായ കുറിച്ചി സജിവോത്തമപുരം കോളനിയില്‍ അമ്പലശേരി ഓമനക്കുട്ടനെയാണ് തൊടുപുഴ എന്‍ഡിപിഎസ് സ്പെഷല്‍ കോടതി ജഡ്ജി പി.കെ അരവിന്ദ് ബാബു ശിക്ഷിച്ചത്. ഇതോടൊപ്പം രണ്ടാം പ്രതി സചിവോത്തമപുരം തുണ്ടിയില്‍ റെജിയെന്നു വിളിക്കുന്ന വര്‍ഗീസിനെ ആറുമാസം തടവും പതിനായിരം രൂപ പിഴയ്ക്കും ശിക്ഷിച്ചു.


2012 സെപ്റ്റംബര്‍ 17-നു കോട്ടയം കെഎസ്ആര്‍ടിസി ബസ്സ്റാന്‍ഡിന് സമീപമുള്ള പിഡബ്ള്യു ഡി എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ ഓഫീസിന് മുന്‍വശമാണു കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ രാജന്‍ ബാബുവും സംഘവുമാണു പ്രതികളെ പിടികൂടിയത്.

കേസില്‍ 10 സാക്ഷികളും 15 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കി. പ്ര്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ളിക് പ്രോസിക്ക്യൂട്ടര്‍ പി. എച്ച്. ഹനീഫാ റാവുത്തര്‍ ഹാജരായി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.