അമ്മയുടെ വിളികേട്ടു സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി ബൈക്കിടിച്ചു മരിച്ചു
അമ്മയുടെ വിളികേട്ടു സ്കൂള്‍ ബസില്‍നിന്ന് ഇറങ്ങിയ വിദ്യാര്‍ഥി ബൈക്കിടിച്ചു മരിച്ചു
Tuesday, November 25, 2014 1:14 AM IST
കറുകച്ചാല്‍: യൂണിഫോം മാറി ധരിക്കാന്‍ സ്കൂള്‍ ബസില്‍നിന്നു വിളിച്ചിറക്കിയ മകന്‍ അമ്മയുടെ കണ്‍മുമ്പില്‍ ബൈക്കിടിച്ചു മരിച്ചു.

ഇടയിരിക്കപ്പുഴ വെള്ളാപ്പള്ളിയില്‍ ഷാജിയുടെ മകന്‍ ഷബാസാണ് (10) അമ്മയുടെ കണ്‍മുമ്പില്‍ ദാരുണമായി മരിച്ചത്. ഇന്നലെ രാവിലെ 8.30നു വീടിനുസമീപം കാനം റോഡിലുള്ള പഴുക്കാകുളത്തുവച്ചാണ് അപകടം. മുണ്ടത്താനം ലിറ്റില്‍ ഫ്ളവര്‍ വിദ്യാനികേതന്‍ ആന്‍ഡ് ജൂണിയര്‍ കോളജിലെ ആറാം ക്ളാസ് വിദ്യാര്‍ഥിയാണു ഷബാസ്. സ്കൂള്‍ ബസില്‍ കയറിയ ഷബാസിനെ യൂണിഫോം മാറ്റാനായി അമ്മ സുനിത സ്കൂള്‍ ബസില്‍നിന്ന് ഇറക്കി റോഡ് മുറിച്ചുകടക്കവേ ബൈക്ക് ഷബാസിനെ ഇടിക്കുകയായിരുന്നു. കങ്ങഴയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തിങ്കളാഴ്ച ദിവസം ധരിക്കേണ്ട യൂണിഫോമായിരുന്നില്ല ഷബാസ് ധരിച്ചിരുന്നത്. ഏകസഹോദരി ഷഹാന ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലെ പത്താം ക്ളാസ് വിദ്യാര്‍ഥിയാണ്. മാതാവ് സുനിത എരുമേലി വാളിപ്ളാക്കല്‍ കുടുംബാംഗം. സംസ്കാരം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.