ദേശീയ സംഗീത മത്സരം: കേരള ടീമിനെ തെരഞ്ഞെടുത്തു
Tuesday, November 25, 2014 1:33 AM IST
കൊച്ചി: സംഗം കാലാ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഡല്‍ഹിയില്‍ നടക്കുന്ന അഖിലേന്ത്യ ലളിതഗാന, ചലച്ചിത്രഗാന മത്സരത്തിലേക്കുള്ള സംസ്ഥാന ടീമിനെ തെരഞ്ഞെടുത്തു. ശ്രുതി ബെന്നി (എറണാകുളം), അല്‍ഡ്രിയ സാബു (തൃശൂര്‍), സൈനബ് കാദര്‍ ബദ്റുദീന്‍ (എറണാകുളം), ജാനകി എം. നായര്‍ (കൊല്ലം), ലിബിന്‍ സക്കറിയ (ഇടുക്കി), ദേവ് പ്രകാശ് (എറണാകുളം), ഹര്‍ഷ എസ്. പണിക്കര്‍ (നിലമ്പൂര്‍) എന്നിവരാണു സംസ്ഥാന ഫൈനല്‍ റൌണ്ടില്‍ വിജയിച്ചത്. മണ്ണൂര്‍ മാധവന്‍ മാസ്റര്‍, ഗണേഷ് സുന്ദരം, രാഹുല്‍ ലക്ഷ്മണ്‍, ചിത്ര അരുണ്‍, സംഗീത പ്രഭു എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.