ടി.പി. വധക്കേസിലെ പ്രതികള്‍ക്കു ജയിലില്‍ മര്‍ദനമേറ്റില്ല; റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനു കൈമാറി
Tuesday, November 25, 2014 1:32 AM IST
തൃശൂര്‍: ടിപി വധക്കേസിലെ പ്രതികള്‍ക്കു വിയ്യൂര്‍ ജയിലില്‍ മര്‍ദനമേറ്റെന്ന ആരോപണം സംബന്ധിച്ച് ഡിഐജി എസ്.ശ്രീജിത്ത് നടത്തിയ അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് മനുഷ്യാവകാശ കമ്മീഷനു കൈമാറി. പ്രതികള്‍ക്കു ജയിലില്‍ മര്‍ദനമേറ്റിട്ടില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. കേസ് അടുത്തമാസം എട്ടിനു പരിഗണിക്കും.

തൃശൂരില്‍ ഇന്നലെ നടന്ന സിറ്റിംഗിലാണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. എഫ്ഐആര്‍ തയാറാക്കിയതിനുശേഷം പ്രതികളെ രക്ഷിക്കുന്നതിനു ശ്രമിച്ചുവെന്ന പരാതിയില്‍ മതിലകം എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവായി. ഡിഐജി എസ്.ശ്രീജിത്തിനാണ് അന്വേഷണ ചുമതല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.