വനിതാ കോണ്‍സ്റബിള്‍, വനിതാ എക്സൈസ് ഗാര്‍ഡ്: ചുരുക്കപ്പട്ടിക ഉടന്‍
Tuesday, November 25, 2014 1:32 AM IST
തിരുവനന്തപുരം: പോലിസ് വകുപ്പിലെ വനിതാ കോണ്‍സ്റബിള്‍ തസ്തികയുടെ ചുരുക്കപ്പട്ടിക തയാറാക്കാന്‍ ഇന്നലെ ചേര്‍ന്ന പിഎസ്സി യോഗം തീരുമാനിച്ചു. ഏഴു ബറ്റാലിയനുകളില്‍ തിരുവനന്തപുരം- 750, മലപ്പുറം- 700, തൃശൂര്‍- 600, കൊല്ലം, കോട്ടയം, എറണാകുളം, കാസര്‍ഗോഡ്- 500 വീതം ഉദ്യോഗാര്‍ഥികളെ ഉള്‍പ്പെടുത്തിയുള്ള മെയിന്‍ ലിസ്റും ആനുപാതിക സപ്ളിമെന്ററി ലിസ്റും പ്രസിദ്ധീകരിക്കാനാണ് കമ്മീഷന്‍ യോഗം അനുമതി നല്‍കിയത്.

ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെയായിരിക്കും കായികക്ഷമതാ പരീക്ഷ നടക്കുക. ജൂണില്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും. അതോടൊപ്പം എക്സൈസ് വകുപ്പിലെ വനിതാ എക്സൈസ് ഗാര്‍ഡുമാരുടെ ചുരുക്കപ്പട്ടികയും പ്രസിദ്ധീകരിക്കുന്നതിനും യോഗം തീരുമാനിച്ചു. 14 ജില്ലകളിലും 300 ഉദ്യോഗാര്‍ഥികളെ വീതം മെയിന്‍ ലിസ്റിലും ആനുപാതിക സപ്ളിമെന്ററി ലിസ്റിലും ഉള്‍പ്പെടുത്തിയാവും പട്ടിക തയാറാക്കുക. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെടുന്നവരുടെ കായികക്ഷമതാ പരീക്ഷ ഡിസംബര്‍ മുതല്‍ ഫെബ്രുവരി വരെ നടത്തും. ജൂണില്‍ റാങ്ക് ലിസ്റ് പ്രസിദ്ധീകരിക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.