അന്താരാഷ്ട്ര സെമിനാര്‍ സമാപിച്ചു
അന്താരാഷ്ട്ര സെമിനാര്‍ സമാപിച്ചു
Tuesday, November 25, 2014 1:32 AM IST
കൊച്ചി: കാത്തലിക് ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ചായ്) കേരള റീജന്റെ ആഭിമുഖ്യത്തില്‍ കലൂര്‍ റിന്യൂവല്‍ സെന്ററില്‍ കഴിഞ്ഞ മൂന്നു ദിവസമായി നടന്നുവന്ന അന്താരാഷ്ട്ര സെമിനാര്‍-സിനര്‍ജി രണ്ട് സമാപിച്ചു. വിവിധ ജില്ലകളില്‍നിന്നായി നൂറോളം കാത്തലിക് ഹോസ്പിറ്റലുകളിലെ പ്രതിനിധികള്‍ പങ്കെടുത്തു. സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറി റവ.ഡോ.മാത്യു ഏബ്രഹാം സെമിനാര്‍ ഉദ്ഘാടനംചെയ്തു. ഫാ.സുനില്‍ ചിരിയങ്കണ്ടത്ത് അധ്യക്ഷത വഹിച്ചു. ചായ് കേരള സെക്രട്ടറി ഫാ.ഷിജു തോപ്പില്‍ സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.സൈമണ്‍ പള്ളുപേട്ട നന്ദിയും പറഞ്ഞു. ഡോ.എം.എന്‍.റാവു മുഖ്യപ്രഭാഷണം നടത്തി.

അതിവേഗം മാറുന്ന ഈ കാലഘട്ടത്തില്‍ കത്തോലിക്കാ ആശുപത്രികള്‍ ശുശ്രൂഷാ മനോഭാവം നിലനിര്‍ത്തി മുന്നേറാന്‍ പ്രതിജ്ഞാബദ്ധരാണെന്നു റവ.ഡോ.മാത്യു ഏബ്രഹാം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ആധുനിക ചികിത്സാ സൌകര്യങ്ങള്‍ ക്രിയാത്മകമായും ശാസ്ത്രീയമായും ക്രമാനുഗതമായും നടപ്പിലാക്കാന്‍ വേണ്ട സാഹചര്യങ്ങള്‍ ഓരോ ആശുപത്രികളിലും ഉണ്ടാകണമെന്നു ഫാ.സുനില്‍ ചിരിയങ്കണ്ടത്ത് പറഞ്ഞു.


സെമിനാറില്‍ ഫിനാന്‍സ് മാനേജ്മെന്റ്, ഹോസ്പിറ്റല്‍ ക്വാളിറ്റി മാനേജ്മെന്റ്, ഹ്യുമന്‍ റിസോഴ്സ് മാനേജ്മെന്റ് എന്നീ വിഷയങ്ങളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചര്‍ച്ചകള്‍ നടത്തുകയും ചെയ്തു. സമാപന സമ്മേളനത്തില്‍ സൌത്ത് ഇന്ത്യന്‍ ബാങ്ക് മുന്‍ ചെയര്‍മാന്‍ വി.എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.