കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം: സിപിഎമ്മിനെതിരേ നോട്ടീസ്
Tuesday, November 25, 2014 1:28 AM IST
കൂത്തുപറമ്പ്: കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണം ഇന്നു നടക്കാനിരിക്കെ സിപിഎം നേതൃത്വത്തെ വിമര്‍ശിച്ചു കൂത്തുപറമ്പില്‍ വ്യാപക നോട്ടീസ് പ്രചാരണം. കൂത്തുപറമ്പ് രക്തസാക്ഷികള്‍ സിന്ദാബാദ് എന്ന തലക്കെട്ടോടെ കൂത്തുപറമ്പ് സഖാക്കള്‍ എന്ന പേരിലാണ് ഇന്നലെ രാവിലെ കടകളിലും മറ്റും നോട്ടീസ് ലഭിച്ചത്.

എം.വി.ആറിന്റെ മരണാനന്തര ചടങ്ങുകളില്‍ മത്സരിച്ചു പങ്കെടുത്ത പാര്‍ട്ടി നേതാക്കള്‍ മരിച്ചുജീവിക്കുന്ന പുഷ്പനെ മറന്നുവോ എന്ന ചോദ്യത്തോടെയാണു നോട്ടീസ് തുടങ്ങുന്നത്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ധീരതയേക്കാള്‍ വിലയുണ്േടാ സിഎംപി എന്ന വര്‍ഗശത്രുക്കളുടെ ആസ്തിക്ക്? എം.വി.ആറിന്റെ വീട്ടില്‍പ്പോയി നേതാക്കള്‍ കുടുംബത്തെ ആശ്വസിപ്പിച്ചപ്പോള്‍ രക്തസാക്ഷി കുടുംബങ്ങളുടെ നീറ്റല്‍ അറിയാതെ പോയത് എന്തുകൊണ്െടന്നും നോട്ടീസില്‍ ചോദിക്കുന്നു. ഇതൊക്കെ മാറണമെങ്കില്‍ ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറി വരെയുള്ള സഖാക്കളുടെ നിലപാടുകളും പെരുമാറ്റശൈലിയും മാറണമെന്നു പറഞ്ഞാണു നോട്ടീസ് അവസാനിപ്പിക്കുന്നത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.