നീര ഉത്പന്നങ്ങള്‍ തേടി അമേരിക്കന്‍ സംഘമെത്തി
നീര ഉത്പന്നങ്ങള്‍ തേടി അമേരിക്കന്‍ സംഘമെത്തി
Tuesday, November 25, 2014 1:19 AM IST
കൊച്ചി: നീരയില്‍നിന്ന് ഉത്പാദിപ്പിക്കുന്ന പഞ്ചസാര, ബിസ്കറ്റ്, തേന്‍, ശര്‍ക്കര തുടങ്ങിയ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ അമേരിക്കയിലേക്കു വന്‍ തോതില്‍ ഇറക്കുമതി ചെയ്യാന്‍ താത്പര്യം പ്രകടിപ്പിച്ച് അമേരിക്കയില്‍നിന്നു ജൈവ ഉത്പന്ന ഇടപാടുകാര്‍ നാളികേര വികസന ബോര്‍ഡ് സന്ദര്‍ശിച്ചു. ഡോ. ടിം ഹോളിന്‍സ്ഹെഡും ഹെന്റിക്കും ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ. ജോസുമായി ചര്‍ച്ച നടത്തി.

ആദ്യമായി ഒരു ഏഷ്യന്‍ രാജ്യം സന്ദര്‍ശിക്കുന്ന സംഘം നീര രുചിച്ചുനോക്കി സന്തോഷം പ്രകടിപ്പിച്ചു. പ്രഥമ ഘട്ടത്തില്‍ ഒരു കണ്െടയ്നര്‍ നിറയെ നീര പഞ്ചസാര ഇറക്കുമതി ചെയ്യാന്‍ അവര്‍ താല്പര്യം പ്രകടിപ്പിച്ചു. എന്നാല്‍, സംസ്ഥാനത്തെ നീരഉത്പാദന കമ്പനികള്‍ ഉത്പാദനം വിപുലപ്പെടുത്തിയതിനു ശേഷം മാത്രമേ കയറ്റുമതിയെക്കുറിച്ച് ഉറപ്പു പറയാന്‍ സാധിക്കൂ എന്നു ബോര്‍ഡ് ചെയര്‍മാന്‍ അവരെ അറിയിച്ചു. ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ ഹേമചന്ദ്ര, കയറ്റുമതിക്കാരായ ബിജു കുര്യന്‍, രവി പിള്ള എന്നിവരും ചര്‍ച്ചയില്‍ പങ്കെടുത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.