രണ്ട് അഴിമതിക്കാരുടെ പേര് പുറത്തുവിടും: ഗണേഷ്കുമാര്‍
രണ്ട് അഴിമതിക്കാരുടെ പേര് പുറത്തുവിടും: ഗണേഷ്കുമാര്‍
Monday, November 24, 2014 12:24 AM IST
പാലക്കാട്: അഴിമതിക്കാരായ രണ്ടാളുകളുടെ പേരുകള്‍ അടുത്ത നിയമസഭാ സമ്മേളനത്തില്‍ പുറത്തുവിടുമെന്നു കെ.ബി. ഗണേഷ്കുമാര്‍ എംഎല്‍എ. പാലക്കാടു നടന്ന ആന ഉടമകളുടെ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവേയായിരുന്നു ഗണേഷ്കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. ടി.ഒ.സൂരജ് ഒരു പാവമാണ്. സൂരജിനേക്കാള്‍ വലിയ കാട്ടുപോത്തുകള്‍ വേറെയുമുണ്ട്. സൂരജ് പറഞ്ഞതു ശരിയാണെന്നും ഗണേഷ്കുമാര്‍ പറഞ്ഞു.

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വനഭൂമി വെള്ളത്തിനടിയിലാകുമെന്ന കാര്യം നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നെങ്കില്‍ കേരളത്തിന് അനുകൂല വിധിയുണ്ടാകുമായിരുന്നു. ഇക്കാര്യം ഉന്നയിക്കാന്‍ താന്‍ മന്ത്രിയായിരുന്നപ്പോള്‍ ആവശ്യപ്പെട്ടതിനു പിന്നീടു പറയാമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ മറുപടി. കൈക്കൂലി കിട്ടാന്‍ കേസുകള്‍ തോറ്റുകൊടുക്കുന്നതടക്കം ചെയ്യുന്ന ഉദ്യോഗസ്ഥരാണു കേരളത്തിലേത്.


142 അടിയായി ഉയര്‍ത്തുമ്പോള്‍ ജൈവവൈവിധ്യം നശിക്കുന്നതു സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നെങ്കില്‍ ഹരിത ട്രൈബ്യൂണലിനു വിട്ട് അനുകൂല വിധി സമ്പാദിക്കാമായിരുന്നു. 38 വര്‍ഷമായി വെള്ളം ഉയര്‍ന്നിട്ടില്ലെന്നതിനാല്‍ വൃഷ്ടിപ്രദേശത്തുണ്ടായ ഒട്ടേറെ സസ്യലതാദികള്‍ വെള്ളത്തിനടിയിലാകും. ഈ വിഷയം പരിസ്ഥിതിപ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കൊണ്ടുവരണമെന്നും ഗണേഷ്കുമാര്‍ കൂട്ടിച്ചേര്‍ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.