ആലപ്പുഴ പാതയില്‍ നാളെ മുതല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണം
Monday, November 24, 2014 12:32 AM IST
തിരുവനന്തപുരം: ആലപ്പുഴ പാതയില്‍ നാളെ മുതല്‍ ജനുവരി അഞ്ചു വരെ ട്രെയിന്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. മൂന്നു ട്രെയിനുകള്‍ റദ്ദാക്കുകയും ഒരെണ്ണം ഭാഗികമായി റദ്ദാക്കുകയും ചെയ്തു. ബാക്കിയുള്ളവയ്ക്കു നിയന്ത്രണം ഏര്‍പ്പെടുത്തി.

ഹരിപ്പാടിനും അമ്പലപ്പുഴ സ്റേഷനുമിടയില്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാലാണു ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആലപ്പുഴ-കായംകുളം പാസഞ്ചര്‍ (56377), കൊല്ലം-എറണാകുളം മെമു (66302), എറണാകുളം ജംഗ്ഷന്‍-കൊല്ലം മെമു (66303) എന്നീ ട്രെയിനുകള്‍ പൂര്‍ണമായി റദ്ദാക്കി.


കായംകുളം-എറണാകുളം പാസഞ്ചര്‍ (56380) ആലപ്പുഴയില്‍നിന്നാണു പുറപ്പെടുക. കൊച്ചുവേളി-ചണ്ഡിഗഡ് എക്സ്പ്രസ്, കൊച്ചുവേളി-അമൃത്സര്‍ എക്സ്പ്രസ്, തിരുവനന്തപുരം-ലോകമാന്യ തിലക് നേത്രാവതി എക്സ്പ്രസ് എന്നീ ട്രെയിനുകള്‍ 30 മിനിറ്റ് വൈകിയോടും. ഞായറാഴ്ചകളില്‍ അറ്റകുറ്റപ്പണികള്‍ ഇല്ലാത്തതിനാല്‍ ട്രെയിനുകള്‍ക്കു നിയന്ത്രണം ഉണ്ടാകില്ലെന്നും റെയില്‍വേ അറിയിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.